ബിജെപിക്കു രാജ്യസ്നേഹത്തെക്കുറിച്ച് പറയാൻ അർഹതയില്ല: സുധീരൻ
ബിജെപിക്കു രാജ്യസ്നേഹത്തെക്കുറിച്ച് പറയാൻ അർഹതയില്ല: സുധീരൻ
Tuesday, January 10, 2017 2:17 PM IST
ന്യൂഡൽഹി: അതിർത്തിയിൽ രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാർക്കു മതിയായ ഭക്ഷണം പോലും ലഭ്യമാക്കാത്ത സർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിക്കു രാജ്യസ്നേഹത്തെ കുറിച്ചോ ദേശീയതയെ കുറിച്ചോ പറയാൻ ഒരർഹതയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ.

തങ്ങൾ പട്ടിണിയിലാണെന്നും ഭക്ഷണം കിട്ടുന്നില്ലെന്നും ജവാന്മാർ തന്നെ പരസ്യമായി പരാതിപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. വിമുക്‌ത ഭടന്മാർ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവരുന്ന സമരത്തിനോടും മോദിയും സർക്കാരും മുഖം തിരിഞ്ഞു നിൽക്കുകയാണെന്നും സുധീരൻ ഡൽഹിയിൽ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.