Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
ഐഎൻടിയുസിയെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് ആർ. ചന്ദ്രശേഖരൻ നായർ
Wednesday, January 11, 2017 12:47 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സമിതികളിൽ നിന്നും അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ വേദികളിൽ നിന്നും ഐഎൻടിയുസിയെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നു ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഇന്ത്യയിലെ തൊഴിലാളി പ്രസ്‌ഥാനങ്ങൾക്ക് മേൽ സർക്കാർ അധികാരം ഉപയോഗിച്ചു നിരോധനം ഏർപ്പെടുത്തുന്നത് ആദ്യമായാണ്. തൊഴിലാളി പ്രസ്‌ഥാനങ്ങളുടെ അവകാശങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പൊതു മേഖല സ്‌ഥാപനങ്ങൾ വൻതോതിൽ വിദേശ ബഹുരാഷ്ട്ര കുത്തകകൾക്കു തീറെഴുതാനുള്ള ശ്രമമാണു നടക്കുന്നതെന്നും ചന്ദ്രശേഖരൻ ഡൽഹിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.

നേതൃനിരയിൽ തർക്കമുണ്ടെന്നും വിഷയം കോടതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ഐഎൻടിയുസിക്ക് നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ, ഇത്തരത്തിൽ അവകാശവാദം ഉന്നയിക്കുന്നവരുടെ സാധുത സർക്കാർ പരിശോധിക്കുന്നില്ല.

നിലവിൽ ഐഎൻടിയുസിയുടെ അംഗബലം 3,330000 ആണെന്നും ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി. തൊഴിലാളി സംഘടനകളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.സംഘടനയ്ക്കുള്ളിൽ തർക്കമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേ നിയമപരമായി നീങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് നേരിടുന്ന സംസ്‌ഥാന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വിഷയത്തിൽ സർക്കാർ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകണം. ഏതെങ്കിലും വിധത്തിൽ തൊഴിൽ നൽകാൻ എന്തു വില കൊടുത്തും തോട്ടണ്ടി വാങ്ങി എന്ന മേഴ്സിക്കുട്ടിയമ്മയുടെ നിലപാടിനോട് വിയോജിപ്പില്ല. ഇക്കാര്യത്തിൽ വി.ഡി സതീശൻ വിശദമായി പഠനം നടത്തിയ ശേഷമാണ് നിയമസഭയിൽ ആരോപണങ്ങൾ ഉന്നയിച്ചത്. അതിനെ പിന്തുണയ്ക്കുന്നുവെന്നും ചന്ദ്രശേഖരൻ വ്യക്‌തമാക്കി.


ചോദ്യ പേപ്പർ ചോർന്നു ; കരസേന റിക്രൂട്ട്മെന്‍റ് പരീക്ഷകൾ റദ്ദാക്കി
റെയിൽവേയിൽ ന്യൂ കാറ്ററിംഗ് പോളിസി ഇന്നു പ്രഖ്യാപിക്കും
രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ്: ബിജെപി ലിസ്റ്റിൽ സുഷമയും മുരളി മനോഹർ ജോഷിയും
യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്
ഗുജറാത്തിൽ ഐഎസ് ഭീകരർ പിടിയിൽ
കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
എസ്പി-കോൺഗ്രസ് സഖ്യം യുവാക്കളുടേത്: അഖിലേഷ്
പകപോക്കലിനാണു തന്നെ മാറ്റിയതെന്ന് ടി.പി. സെൻകുമാർ
രാജ്യം ഡിജിറ്റൽ യുഗത്തിലേക്കു കുതിക്കുന്നു: മോദി
അയോധ്യയിൽ ശക്തമായ ത്രികോണ മത്സരം
വ്യാപം കുംഭകോണം: വിദ്യാർഥികൾ പറഞ്ഞതു നുണ- സിബിഐ
വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ നാളെ അമേരിക്കയിൽ
തമിഴ് ഹാസ്യനടൻ തവക്കളൈ അന്തരിച്ചു
ആന്ധ്രയിൽ ആമയിറച്ചി കഴിച്ച് രണ്ടു പേർ മരിച്ചു
ഇ-​മാ​ലി​ന്യ​മോ? പരിഹാരം ഉടൻ
അമിത് ഷായുടെ കസബിന് മറുപടിയുമായി ഡിംപിൾ യാദവ്
ബം​ഗ​ളൂ​രു ത​ടാ​ക​ത്തി​ലെ തീ​പി​ടി​ത്തം: കാ​ര​ണം തേ​ടി ഹ​രി​ത​ ട്രൈ​ബ്യൂ​ണ​ൽ
എംജിആർ അമ്മ ദീപ ഫോ റത്തിനു പിന്നിൽ അക്ഷീണപ്രയത്നം: ദീപ ജയകുമാർ
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: കോബ്ര കമാൻഡോയ്ക്കു പരിക്ക്
അഞ്ചു ലക്ഷം വിലയിട്ട മാവോയിസ്റ്റ് പിടിയിൽ
മേഘാലയയിൽ പള്ളിയിലേക്കു ട്രക്കിൽ പോയ 17 പേർ അപകടത്തിൽ മരിച്ചു
കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
കർണാടകസുരക്ഷയിൽ സംഘർഷമില്ലാതെ സിപിഎം റാലി
ആ​ർ​എ​സ്എ​സ് ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ പ​രി​ശീ​ല​നമുള്ള സം​ഘ​ട​ന: പി​ണ​റാ​യി വി​ജ​യ​ൻ
അമേരിക്കൻ സെന്‍റർ ആക്രമണം: ഒന്നര പതിറ്റാണ്ടിനുശേഷം പ്രതി അറസ്റ്റിൽ
മുംബൈ കോർപറേഷൻ പിടിക്കാൻ ശിവസേന-കോൺഗ്രസ് സഖ്യത്തിനു ശ്രമം
അജ്മീർ ദർഗ സ്ഫോടനം: വിധി മാർച്ച് എട്ടിന്
സർക്കാർ ഓഫീസുകളിൽ നിന്ന് ജയലളിതയുടെ ചിത്രം മാറ്റണമെന്നു ഡിഎംകെ
ത്രിപുരയിൽ നേരിയ ഭൂചലനം
നീറ്റ്: പ്രായപരിധി ഉയർത്തിയ നടപടിക്ക് മെഡിക്കൽ കൗൺസിലിന്‍റെ പിന്തുണ
ജെഎൻയുവിന്‍റെ സംസ്കാരം ഭീഷണിയിലെന്ന് അധ്യാപകർ
മാട്ടിറച്ചിയുമായി രണ്ടുപേർ അറസ്റ്റിൽ
എബിവിപിക്കെതിരേ കാർഗിൽ രക്തസാക്ഷി മൻദീപ് സിംഗിന്‍റെ മകൾ
മുഖ്യമന്ത്രി ഇ​ന്നു മം​ഗ​ളൂരു​വി​ൽ ; കനത്ത സുരക്ഷയൊരുക്കി പോലീസ്
പിഎഫ് അംഗങ്ങൾക്ക് ഭവനപദ്ധതി
ബാങ്കിംഗിൽ അവസരങ്ങൾ കുറയുന്നു
എംജിആർ അമ്മ ദീപ ഫോറവുമായി ജയലളിതയുടെ സഹോദരപുത്രി ദീപ
മോദിയുടെ ശബ്ദം എലിയേക്കാൾ ദുർബലം: രാഹുൽ
സിപിഎം എംപിയെ ന്യായീകരിച്ച് യെച്ചൂരി
എടിഎമ്മിൽനിന്ന് കള്ളനോട്ട്: ഒരാൾ പിടിയിൽ
ഇസ്രയേലുമായുള്ള മിസൈൽ കരാറിന് അംഗീകാരം
പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരി വെടിയേറ്റു മരിച്ചു, ഒരാൾ അറസ്റ്റിൽ
മണിപ്പൂരിൽ ഭൂചലനം
ജയലളിതയുടെ ജന്മവാർഷികം ആഘോഷിക്കാൻ മത്സരം
സുരക്ഷാ നിർദേശങ്ങളുമായി സിബിഎസ്ഇ
രാഹുലിനു രാഷ്‌‌ട്രീയപക്വത നേടാൻ സമയം നൽകണം: ഷീല ദീക്ഷിത്
കാൺപുർ ട്രെയിൻ ദുരന്തം: ഗൂഢാലോചന അതിർത്തിക്കപ്പുറത്തുനിന്ന് - പ്രധാനമന്ത്രി
ബിഎസ്എസ്‌സി ചെയർമാൻ സുധീർകുമാർ അറസ്റ്റിൽ
മുംബൈയിൽ രണ്ടു സ്വതന്ത്ര കൗൺസിലർമാർ ശിവസേനയിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.