കന്നഡ നടി ഷൂട്ടിംഗിനിടെ വീണു മരിച്ചു
കന്നഡ നടി ഷൂട്ടിംഗിനിടെ വീണു മരിച്ചു
Tuesday, January 10, 2017 2:38 PM IST
ബംഗളൂരു: ഷൂട്ടിംഗിനിടെ രണ്ടു വില്ലൻ നടന്മാർ തടാകത്തിൽ മുങ്ങിമരിച്ചതിന്റെ ആഘാതം വിട്ടുമാറുംമുമ്പ് കർണാടകയിൽ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ ദുരന്തം. ഇക്കുറി നടിക്കാണ് ദുരന്തം സംഭവിച്ചത്. നഗരപരിധിയിലെ യെലഹങ്കയ്ക്കടുത്ത് അവലാഹള്ളിയിൽ വിഐപി എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സഹനടി പദ്മ എന്ന പദ്മാവതി(45)യാണ് കെട്ടിടത്തിൽനിന്നു വീണുമരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മനോരഞ്ജൻ നായകനായ ഈ സിനിമയ്ക്കായി നിർമാണത്തിലിരിക്കുന്ന കെട്ടിടമായിരുന്നു ലൊക്കേഷൻ. നായകന്റെ നേതൃത്വത്തിൽ 150 ഓളം പേർ നിർമാണത്തൊഴിലാളികളായി അഭിനയിക്കുന്നതിന്റെ ഷൂട്ടിംഗാണു നടന്നുവന്നിരുന്നത്. തിങ്കളാഴ്ച രാത്രി 7.30ന് ഷൂട്ടിംഗ് പൂർത്തിയായശേഷം പദ്മാവതിയെ കാണാതാകുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.