സർക്കാർ പരസ്യങ്ങളിൽ നേതാക്കളുടെ ചിത്രങ്ങൾ പാടില്ല
സർക്കാർ പരസ്യങ്ങളിൽ നേതാക്കളുടെ ചിത്രങ്ങൾ പാടില്ല
Tuesday, January 10, 2017 2:38 PM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ചു സംസ്‌ഥാനങ്ങളിൽ സർക്കാർ പരസ്യങ്ങളിൽ നിന്നു രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ മറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.

സർക്കാർ പരസ്യങ്ങൾ പൊതുപണം ഉപയോഗിച്ചുള്ളതാണെന്നും അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാനുള്ളതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിർദേശം. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അതാത് സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കാണു നിർദേശം നൽകിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.