ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ കൊടും തണുപ്പിലേക്ക്
Tuesday, January 10, 2017 2:38 PM IST
ന്യൂഡൽഹി: കടുത്ത മൂടൽമഞ്ഞിലും അതിശൈത്യത്തിലും ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ കൊടും തണുപ്പിലേക്ക്. ഡൽഹിയിൽ കുറഞ്ഞ താപനില ഇന്നലെ 5.2 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നാല് ഡിഗ്രിയിൽ താഴെയാണ് കുറഞ്ഞ താപനില. വരും ദിവസങ്ങളിൽ ഇനിയും കുറയാനാണു സാധ്യതയെന്നും അത് ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കുമെന്നും കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.