എൻഡോസൾഫാൻ: മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി
Wednesday, January 11, 2017 1:08 AM IST
ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്കു മൂന്നു മാസത്തിനുള്ളിൽ നഷ്‌ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ച നഷ്‌ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപ കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾക്കു നൽകണമെന്നാണ് ഉത്തരവ്. നഷ്‌ടപരിഹാര ത്തുക കീടനാശിനി കമ്പനികളിൽ നിന്നും ഈടാക്കാം. കമ്പനി നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു.