പഞ്ചാബിലും കേജരിവാളിനെ ഉയർത്തിക്കാട്ടി ആം ആദ്മി
Tuesday, January 10, 2017 2:38 PM IST
മൊഹാലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി, ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളായിരിക്കുമെന്നു സൂചന. അധികാരത്തിലെത്തിയാൽ കേജരിവാളിന്റെ നേതൃത്വത്തിലായിരിക്കും പഞ്ചാബിലെ സർക്കാരെന്നു ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണു പ്രഖ്യാപിച്ചത്.

മൊഹാലിയിലെ ബലോംഗിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിസോദിയ. അഴിമതിക്കെതിരേ യുദ്ധംപ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ച ആം ആദ്മി 2013 ലാണ് ഡൽഹിയിൽ ആദ്യമായി അധികാരത്തിലെത്തിയത്. ഇതിനു പിന്നാലെ പഞ്ചാബിലും ശക്‌തമായ സാന്നിധ്യമായി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടിയെങ്കിലും പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതു മറികടക്കാനാണ് കേജരിവാളിനെ നേതൃസ്‌ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതെന്നാണു സൂചന.