സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്
Tuesday, January 10, 2017 2:38 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഉത്തർപ്രദേശിലെ മീററ്റിൽ വർഗീയ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന്് തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. സാമുദായിക സ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് കമ്മീഷൻ നോട്ടീസയച്ചത്. സാക്ഷിമഹാരാജ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ.


മീററ്റിൽ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നടത്തിയ പ്രസംഗത്തിലാണു രാജ്യത്തു ജനസംഖ്യ വർധിക്കുന്നതിനു കാരണം ഹിന്ദുക്കളല്ലെന്നും നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവർ ഉള്ളതാണെന്നും ബിജെപി എംപി പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.