തിഹാർ ജയിലിൽ പുരുഷതടവുകാർക്ക് വനിതാ സൂപ്രണ്ട്
തിഹാർ ജയിലിൽ പുരുഷതടവുകാർക്ക് വനിതാ സൂപ്രണ്ട്
Wednesday, January 11, 2017 2:28 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തി​​​ഹാ​​​റി​​​ലെ അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ ജ​​​യി​​​ലി​​​ൽ പു​​​രു​​​ഷ ത​​​ട​​​വു​​​കാ​​​ർ​​​ക്ക് അ​​​ഞ്ജു മം​​​ഗ​​​ള എ​​​ന്ന വ​​​നി​​​താ സൂ​​​പ്ര​​​ണ്ട്. 18നും 20​​​നും ഇ​​​ട​​​യി​​​ലു​​​ള്ള കൊ​​​ടും​​​ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ണ്ണൂ​​​റു പു​​​രു​​​ഷ​​​ത​​​ട​​​വു​​​കാ​​​രാ​​​ണ് തി​​​ഹാ​​​ർ ജ​​​യി​​​ലി​​​ലു​​​ള്ള​​​ത്.

തി​​​ഹാ​​​ർ ജ​​​യി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​യി മു​​​ൻ​​​പ് കി​​​ര​​​ൺ ബേ​​​ദി​​​യും വി​​​മ​​​ല മെ​​​ഹ്റ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ജ​​​യി​​​ല​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഒ​​​രു വ​​​നി​​​ത എ​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ​​​മി​​​ല്ലാ​​​ത്ത​​​തും കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സ്നേ​​​ഹം കു​​​റ​​​ഞ്ഞ​​​തു​​​മാ​​​ണ് പ​​​ല​​​രെ​​​യും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ഞ്ജു പ​​​റ​​​ഞ്ഞു. ത​​​ട​​​വു​​​കാ​​​ർ​​​ക്കു പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് അ​​​ഞ്ജു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.