ലാലുവിനു പെൻഷൻ 10,000 രൂപ
ലാലുവിനു പെൻഷൻ 10,000 രൂപ
Wednesday, January 11, 2017 2:28 PM IST
പാ​​​റ്റ്ന: ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ് ജെ​​​പി സേ​​​നാ​​​നി സ​​​മ്മാ​​​ൻ പെ​​​ൻ​​​ഷ​​​ന് അ​​​ർ​​​ഹ​​​നാ​​​യി. ഇ​​​തു​​​പ്ര​​​കാ​​​രം പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ലാ​​​ലു​​​വി​​​നെ അ​​​റി​​​യി​​​ച്ചു.

ലാ​​​ലു ന​​​ല്കി​​​യ അ​​​പേ​​​ക്ഷ വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ​​​ന്‍റെ സം​​​പൂ​​​ർ​​​ണ​​​ക്രാ​​​ന്ത്രി വി​​​പ്ല​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ൽ ലാ​​​ലു പ​​​ങ്കെ​​​ടു​​​ത്തു ജ​​​യി​​​ൽ​​​വാ​​​സം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തു​​​പ്ര​​​കാ​​​രം ആ​​​റു​​​മാ​​​സം​​​വ​​​രെ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് 5000 രൂ​​​പ​​​യും ആ​​​റു ​മാ​​​സ​​​ത്തി​​​നു​​​മു​​​ക​​​ളി​​​ൽ ജ​​​യി​​​ൽ​​​വാ​​​സം അ​​​നു​​​ഷ്ഠി​​​ച്ച​​​വ​​​ർ​​​ക്ക് 10,000 രൂ​​​പ​​​യു​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ പെ​​​ൻ​​​ഷ​​​ൻ ന​​​ല്കു​​​ന്ന​​​ത്.


2009ൽ ​​​ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ‍യ​​​ണ​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി​​​യ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​റാ​​​ണ്. നി​​​തീ​​​ഷ് ജെ​​​പി​​​യു​​​ടെ ശി​​​ഷ്യ​​​നാ​​​ണ്. ജ​​​യി​​​ൽ​​​വാ​​​സ​​​വും അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.​​​എ​​​ങ്കി​​​ലും പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്നി​​​ല്ല. നി​​​ല​​​വി​​​ൽ 3100 പേ​​​ർ ഈ ​​​പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.