നോട്ട് റദ്ദാക്കലിന്‍റെ ദു​ര​ന്ത​ം വ​രാ​നി​ക്കു​ന്ന​തേ​യു​ള്ളൂ​: ഡോ. മ​ൻ​മോ​ഹ​ൻ സിം​ഗ്
നോട്ട് റദ്ദാക്കലിന്‍റെ ദു​ര​ന്ത​ം വ​രാ​നി​ക്കു​ന്ന​തേ​യു​ള്ളൂ​: ഡോ. മ​ൻ​മോ​ഹ​ൻ സിം​ഗ്
Wednesday, January 11, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ടു നി​രോ​ധ​നം ഇ​ന്ത്യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യു​ടെ തു​ട​ക്ക​മാ​ണെ​ന്നു മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കോ​ണ്‍ഗ്ര​സ് പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ർ​ച്ച നി​ര​ക്ക് 6.3 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴു​മെ​ന്നാ​ണു സൂ​ച​ന​ക​ൾ. ഇ​തി​ൽ നി​ന്നു ത​ന്നെ നോ​ട്ടു പി​ൻ​വ​ലി​ക്ക​ൽ എ​ത്ര​മാ​ത്രം വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്. ദേ​ശീ​യ വ​രു​മാ​ന​ത്തി​ൽ ര​ണ്ടു വ​ർ​ഷം കൊ​ണ്ടു വ​ർ​ധ​ന ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് മോ​ദി പ​റ​ഞ്ഞ​ത്. ഈ ​വാ​ഗ്ദാ​നം പൊ​ള്ള​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും മ​ൻ​മോ​ഹ​ൻ സിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി.

നോ​ട്ടു നി​രോ​ധ​ന​ത്തെ ദു​ര​ന്ത​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച മൻമോ​ഹ​ൻ അ​തി​ന്‍റെ യ​ഥാ​ർ​ഥ ദു​ര​ന്ത ഫ​ല​ങ്ങ​ൾ ഇ​നി​യും വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂ​വെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി. മോ​ദി​യു​ടെ ന​ട​പ​ടി​ക​ൾ തെ​റ്റാ​ണെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ത് ഓ​രോ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ​യും ക​ട​മ​യാ​ണ്.


നോ​ട്ടു നി​രോ​ധ​നം മൂ​ലം രാ​ജ്യ​ത്തെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്നു പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ച മു​ൻ​മ​ന്ത്രി പി. ​ചി​ദം​ബ​ര​വും ചൂ​ണ്ടി​ക്കാ​ട്ടി. ന​വം​ബ​ർ എ​ട്ട് ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ന്‍റെ രേ​ഖ​ക​ളൊ​ന്നു​മി​ല്ല. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മ​തി​പ്പ് ഇ​പ്പോ​ൾ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​ണെ​ന്നും ചി​ദം​ബ​രം പറ­ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.