സ​ഹാ​റ, ബി​ർ​ള കോ​ഴ കേ​സു​ക​ളി​ൽ മോദിക്കെതിരേ അന്വേഷണം വേണ്ട: സു​പ്രീം കോ​ട​തി
Thursday, January 12, 2017 2:19 AM IST
ന്യൂ​ഡ​ൽ​ഹി: സ​ഹാ​റ, ബി​ർ​ള കോ​ഴ കേ​സു​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രേ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു ഉ​ത്ത​ര​വി​ടാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ജി​ഒ ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്.

സ​ഹാ​റ, ബി​ർ​ള ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, അ​മി​ത​വ റോ​യി എ​ന്നി​വ​രു​ടെ ബെ​ഞ്ച്, ഇ​ത്ത​രം അ​സ്വീ​കാ​ര്യ​മാ​യ രേ​ഖ​ക​ൾ പ്ര​കാ​രം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടാ​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണം സാ​ധ്യ​മാ​കി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യം സു​ര​ക്ഷി​ത​മാ​വി​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചു.

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ ന​രേ​ന്ദ്ര മോ​ദി​ക്കും മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കും കോ​ഴ ന​ൽ​കി​യെ​ന്ന സ​ഹാ​റ, ബി​ർ​ള ഡ​യ​റി​ക​ളും രേ​ഖ​ക​ളും 2013-14 കാ​ല​ത്ത് റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​ണെ​ന്നും അ​തിേ·​ൽ കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കോ​മ​ണ്‍ കോ​സ് എ​ന്ന സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ട​ത്. ഹ​ർ​ജി ഇ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രു​ന്ന​തെ​ങ്കി​ലും ഹ​ർ​ജി​ക്കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പിന്മാ​റു​ക​യും പി​ന്നീ​ട് ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, അ​മി​താ​വ് റോ​യി എ​ന്നി​വ​രു​ടെ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ക​യു​മാ​യി​രു​ന്നു.


എ​ഫ്ഐ​ആ​ർ പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ആ​രോ​പ​ണ​ത്തിൻമേ​ൽ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം. കോ​ർ​പ്പ​റേ​റ്റു​ക​ൾ മോ​ദി​ക്ക് പ​ണം ന​ൽ​കി​യതി​നു തെ​ളി​വു​ക​ളി​ല്ലെ​ന്നും 2013-14 കാ​ല​ത്ത് സി​ബി​ഐ​യും ആ​ദാ​യ നി​കു​തി വ​കു​പ്പും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ​ക്ക് വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നു ഐ​ടി സെ​റ്റി​ൽ​മെ​ന്‍റ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ഹ്ത​ഗി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ സാ​ധു​ത​യു​ള്ള തെ​ളി​വാ​യി ഇ​ത്ത​രം പേ​പ്പ​റു​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ രാ​ജ്യ​ത്ത് ഒ​രാ​ൾ​ക്കും സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

14 രാഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട നൂ​റോ​ളം നേ​താ​ക്ക​ൾ​ക്കു പ​ണം ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണു സ​ഹാ​റ​യി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ൽ സ​ഹാ​റ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഇ​ത് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ കു​രു​ക്കാ​നാ​യി എ​ഴു​തി​യു​ണ്ടാ​ക്കി​യ രേ​ഖ​യാ​ണെ​ന്നാ​യി​രു​ന്നു. ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ലും വി​വി​ധ നേ​താ​ക്ക​ൾ​ക്ക് കോ​ടി​ക​ൾ കൈ​മാ​റി​യെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. രേ​ഖ​ക​ളി​ൽ പേ​രു​ള്ള​വ​ർ പ്ര​ധാ​ന പ​ദ​വി വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ൻ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വാ​ദി​ച്ചു. എ​ന്നാ​ൽ, ഇ​ത്ത​രം രേ​ഖ​ക​ൾ ആ​ർ​ക്കും ക​ന്പ്യൂ​ട്ട​റി​ൽ നി​ർ​മി​ക്കാ​നാ​കു​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി, ഇ​തു തെ​ളി​വാ​യി അം​ഗീ​ക​രി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.


ജി​ജി ലൂ​ക്കോ​സ്