30 ഇന്ത്യൻ സൈനികരെ വധിച്ചെന്ന അവകാശവാദം ഇന്ത്യ നിഷേധിച്ചു
30 ഇന്ത്യൻ സൈനികരെ വധിച്ചെന്ന അവകാശവാദം ഇന്ത്യ നിഷേധിച്ചു
Friday, January 13, 2017 2:37 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന്താ​​​രാ​​​ഷ് ട്ര ​​​അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി 30 ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​രെ വ​​​ധി​​​ച്ചെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വു​​​മാ​​​യി മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഹാ​​​ഫി​​​സ് സ​​​യീ​​​ദ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വ​​​ന്ന വീ​​​ഡി​​​യോ​​​യി​​​ലാ​​​ണ് ഇ​​​ത്.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഇ​​​ന്ത്യ സ​​​ർ​​​ജി​​​ക്ക​​​ൽ സ്ട്രൈ​​​ക്ക് നടത്തിയെന്ന തു നു​​​ണ​​​യാ​​​ണെ​​​ന്നും ലോ​​​ക​​​ത്തെ ക​​​ളി​​​പ്പി​​​ക്കാ​​​നു​​​ള്ള വെ​​​റും നാ​​​ട​​​ക​​​മാ​​​ണെ​​​ന്നും ഹാ​​​ഫി​​​സ് സ​​​യീ​​​ദ് ആ​​​രോ​​​പി​​​ച്ചു.
എ​​​ന്നാ​​​ൽ, സ​​​യി​​​ദി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഇന്ത്യൻ സൈ​​​ന്യം നി​​​ഷേ​​​ധി​​​ച്ചു. അ​​​ഖ്നൂ​​​രി​​​ൽ 30 സൈ​​​നി​​​ക​​​രെ വ​​​ധി​​​ക്കു​​​ന്ന​​​തു​​​പോ​​​യി​​​ട്ട് 30 സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കാ​​​ൻ​​​പോ​​​ലും ഭീ​​​ക​​​ര​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് സൈ​​​നി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. ക്യാ​​​മ്പ് ആ​​​ക്ര​​​മി​​​ച്ച മൂ​​​ന്നു ഭീ​​​ക​​​രരെ സൈന്യം കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.






ഇ​​​തി​​​നു​​​ശേ​​​ഷം ഒ​​​രു പോ​​​റ​​​ൽ​​​പോ​​​ലു​​​മേ​​​ൽ​​​ക്കാ​​​തെ ‘’’’​ചെ​​​റു​​​പ്പ​​​ക്കാ​​​ർ’ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​ന്നും സ​​​യീ​​​ദ് പ​​​റ​​​യു​​​ന്നു.
പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ലെ മു​​​സ​​​ഫ​​​റാ​​​ബാ​​​ദി​​​ൽ പൊ​​​തു​​​യോ​​​ഗ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​വെ​​​യാ​​​ണ് സ​​​യീ​​ദി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.