പ്രകൃതിദുരന്തം: കഴിഞ്ഞ വർഷം മരിച്ചത് 1600 പേർ
Sunday, January 15, 2017 11:24 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​കൃ​​തി​​ദു​​ര​​ന്തം​​മൂ​​ലം രാ​​ജ്യ​​ത്തു ക​​ഴി​​ഞ്ഞ വ​​ർ​​ഷം മ​​രി​​ച്ച​​ത് 1600 പേ​​ർ. ഇ​​തി​​ൽ 40 ശ​​ത​​മാ​​നം പേ​​ർ മ​​രി​​ച്ച​​ത് ഉ​​ഷ്ണ​​ക്കാ​​റ്റു മൂ​​ല​​മാ​​ണ്. കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ഉ​​ഷ്ണ​​ക്കാ​​റ്റുമൂ​​ലം 700 മരണം നടന്നു.

തെ​​ലു​​ങ്കാ​​ന​​യി​​ലും ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലു​​മാ​​ണ് ഉ​​ഷ്ണ​​ക്കാ​​റ്റ് ഏ​​റ്റ​​വും അ​​ധി​​കം മ​​ര​​ണം വി​​ത​​ച്ച​​ത്. ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​മാ​​യി നാ​​നൂ​​റി​​ല​​ധി​​കം പേ​​ർ മ​​രി​​ച്ചു. ശീ​​ത​​ക്കാ​​റ്റു മൂ​​ലം 53 പേ​​ർ മ​​രി​​ച്ചു.ഇ​​ടി​​മി​​ന്ന​​ലേ​​റ്റ് ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മ​​രി​​ച്ച​​ത് 415 പേ​​രാ​​ണ്. ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വുമ​​ധി​​കം ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ വ​​ർ​​ഷ​​മാ​​യി​​രു​​ന്നു 2016. രാ​​ജ​​സ്ഥാ​​നി​​ലെ ഫ​​ലോ​​ഡി​​യി​​ൽ 51 ഡി​​ഗ്രി സെ​​ൽ​​ഷ​​സ് ചൂ​​ട് രേ​​ഖ​​പ്പെ​​ടു​​ത്തിയിരുന്നു​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.