ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം പോലീസ് തട‌ഞ്ഞു
ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം പോലീസ് തട‌ഞ്ഞു
Sunday, January 15, 2017 11:24 AM IST
മ​​​ധു​​​ര (ത​​​മി​​​ഴ്നാ​​​ട്): സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മ​​​റി​​​ക​​​ട​​​ന്ന് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ജെ​​​ല്ലി​​​ക്കെ​​​ട്ട് ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മം പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു.

മാ​​​ട്ടു​​​പ്പൊ​​​ങ്ക​​​ലി​​​നോ‌​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ ജെ​​​ല്ലി​​​ക്കെ​​​ട്ട് ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ജെ​​​ല്ലി​​​ക്കെ​​​ട്ട് ന​​​ട​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

കോ​​​ട​​​തിവി​​​ധി മ​​​റി​​​ക​​​ട​​​ന്ന് ജെ​​​ല്ലി​​​ക്കെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മ​​​ധു​​​ര എ​​​സ്പി വി​​​ജ​​​യേ​​​ന്ദ​​​ർ എ​​​സ്. ബി​​​ദ​​​രി അ​​​റി​​​യി​​​ച്ചു. ജി​​​ല്ല​​​യി​​​ൽ ജെ​​​ല്ലി​​​ക്കെ​​​ട്ട് അ​​​ര​​​ങ്ങേ​​​റി​​​യ​​​താ​​​യു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ദ്ദേ​​​ഹം നി​​​ഷേ​​​ധി​​​ച്ചു. ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 2000ൽല​​​ധി​​​കം പോ​​​ലീ​​​സ് ജെ​​​ല്ലി​​​ക്കെ​​​ട്ട് ന​​​ട​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് നി​​​രീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ശി​​​വ​​​ഗം​​​ഗ ജി​​​ല്ല​​​യി​​​ലെ സി​​​ൻ​​​ഗം​​​പു​​​നാ​​​രി​​​യി​​​ൽ കാ​​​ള​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മ​​​ഞ്ജു​​​വി​​​രാ​​​ട്ട് ന​​​ട​​​ന്ന​​​താ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​ഞ്ഞു. പു​​​തു​​​കോ​​​ട്ടൈ ജി​​​ല്ല​​​യി​​​ലെ അ​​​ല​​​ൻ​​​ഗു​​​ഡി​​​യി​​​ലും ശ്രീ ​​​ത​​​ഡി​​​കോ​​​ണ്ട സ്വാ​​​മി ക്ഷേ​​​ത്ര​​​ത്തി​​​ലും ജെ​​​ല്ലി​​​ക്കെ​​​ട്ടി​​​നാ​​​യി എ​​​ത്തി​​​യ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളെ പോ​​​ലീ​​​സ് ഓ​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.