യുപിയിൽ എസ്പി- കോൺഗ്രസ് സഖ്യം
യുപിയിൽ എസ്പി- കോൺഗ്രസ് സഖ്യം
Tuesday, January 17, 2017 2:40 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​ന് സൈ​ക്കി​ൾ ചി​ഹ്ന​വും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഉ​റ​പ്പി​ച്ചു ന​ൽ​കി​യ​തോ​ടെ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ത്തി​നു ത​യാ​റെ​ന്നു കോ​ണ്‍ഗ്ര​സ്.

യു​പി തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് അ​ഖി​ലേ​ഷ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്നു കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്. സ​ഖ്യം സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ഉ​ട​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി​യും അ​ഖി​ലേ​ഷ് യാ​ദ​വും ഒ​രു​മി​ച്ചി​റ​ങ്ങും. അ​തി​നു പു​റ​മേ അ​ഖി​ലേ​ഷി​ന്‍റെ ഭാ​ര്യ​യും ലോ​ക്സ​ഭാ എം​പി​യു​മാ​യ ഡിം​പി​ൾ യാ​ദ​വും പ്രിയ​ങ്ക ഗാ​ന്ധി​യും സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങും. സീ​റ്റ് പ​ങ്കി​ട​ൽ സം​ബ​ന്ധി​ച്ച് ഇ​രുപാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ച​ർ​ച്ച ന​ട​ന്നു വ​രി​ക​യാ​ണ്. എ​ന്നാ​ൽ, യു​പി​യി​ൽ സ​മാ​നസ്വ​ഭാ​വ​മു​ള്ള മ​റ്റു പാ​ർ​ട്ടി​ക​ളു​മാ​യി ചേ​ർ​ന്ന് മ​ഹാ​സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ഗു​ലാം ന​ബി ആ​സാ​ദ് വി​സ​മ്മ​തി​ച്ചു.


ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണു ഗു​ലാം ന​ബി പ​റ​ഞ്ഞ​ത്. കോ​ണ്‍ഗ്ര​സ്-​എ​സ്പി സ​ഖ്യം സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ ഉ​ട​ൻത​ന്നെ വ്യ​ക്ത​മാ​ക്കും. നി​ല​വി​ൽ അ​ഖി​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തി​ന് കോ​ണ്‍ഗ്ര​സ് പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ണ്‍ഗ്ര​സു​മാ​യു​ള്ള സ​ഖ്യം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ അ​ഖി​ലേ​ഷ് യാ​ദ​വും സ്ഥീ​രീ​ക​രി​ച്ചു.

സെ​ബി മാ​ത്യു
———————————————————————————————————————————-
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.