തെരഞ്ഞെടുപ്പിന് 85,000 പാരാമിലിട്ടറി സൈനികർ
തെരഞ്ഞെടുപ്പിന് 85,000 പാരാമിലിട്ടറി സൈനികർ
Wednesday, January 18, 2017 2:46 PM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി 85,000 പാ​​രാ മി​​ലി​​ട്ട​​റി സേ​​ന​​യെ രം​​ഗ​​ത്തി​​റ​​ക്കും. ഫെ​​ബ്രു​​വ​​രി 11 മു​​ത​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​രം​​ഭി​​ക്കു​​ക.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി 850 ക​​മ്പ​​നി പാ​​രാ മി​​ലി​​ട്ട​​റി സേ​​ന​​യെ വി​​ന്യ​​സി​​ക്കാ​​ൻ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഉ​​ന്ന​​ത​​ത​​ല യോ​​ഗം ഈ​​യി​​ടെ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു. ഒ​​രു ക​​മ്പ​​നി​​യി​​ൽ 100 സൈ​​നി​​ക​​രാ​​ണ് ഉ​​ണ്ടാ​​വു​​ക. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, പ​​ഞ്ചാ​​ബ്, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, ഗോ​​വ, മ​​ണി​​പ്പു​​ർ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ക. യു​​പി​​യി​​ൽ ഏ​​ഴു ഘ​​ട്ട​​വും മ​​ണി​​പ്പൂരി​​ൽ ര​​ണ്ടു ഘ​​ട്ട​വും മ​​റ്റി​​ട​​ങ്ങ​​ളി​​ൽ ഒ​​റ്റ ഘ​​ട്ട​​വുമായാണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.