മോദിക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി
മോദിക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി
Thursday, January 19, 2017 2:41 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​രാ​മ​നെ കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ട് ഉ​പ​മി​ച്ച് രാ​ഷ്‌ട്രീയ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

പ്ര​ധാ​ന​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​സൂ​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ശ്രീ​രാ​മ​നെ​യും ഹ​നു​മാ​നെ​യു​മൊ​ക്കെ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ബോ​ധ​പൂ​ർ​വം സം​സാ​രി​ച്ചെ​ന്നാ​ണ് പ​രാ​തി. ക​ന്യാ​കു​മാ​രി​യി​ലെ വി​വേ​കാ​ന​ന്ദ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന രാ​മാ​യ​ണ ദ​ർ​ശ​നം എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം രാ​ഷ്‌ട്രീ​യ ല​ക്ഷ്യം വ​ച്ചു​ള്ള​താ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍ഗ്ര​സ് ചി​ഹ്ന​മാ​യ കൈ​യെ മ​ത ബിം​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സം​സാ​രി​ച്ചെ​ന്നാ​രോ​പി​ച്ച് ബിജെപി പ​രാ​തി ന​ൽ​കി​യി​രു​ന്നു.


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​ക്കി​ട​ക്ക് ഭ​ഗ​വാ​ൻ ശ്രീ​രാം, അ​യോ​ദ്ധ്യ, രാ​മ രാ​ജ്യം, ഹ​നു​മാ​ൻ​ജി എ​ന്നു​പ​യോ​ഗി​ച്ചു. ബോ​ധ​പൂ​ർ​വം ഇ​വ​രു​ടെ പേ​ര് പ​റ​യു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗം പൂ​ർ​ണ​മാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തെ ഉ​ന്നം വെ​ച്ചു​ള്ള​താ​യി​രു​ന്നു​വെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.