ജെല്ലിക്കെട്ട്: ഇടപെടാൻ പറ്റില്ലെന്നു മോദി
ജെല്ലിക്കെട്ട്: ഇടപെടാൻ പറ്റില്ലെന്നു മോദി
Thursday, January 19, 2017 2:41 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​ല്ലി​ക്കെ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ കേ​സ് സു​പ്രീംകോ​ട​തി പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ജെ​ല്ലി​ക്കെ​ട്ട് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​നീ​ർശെൽ​വം പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. അ​തേ​സ​മ​യം, വ​ര​ൾ​ച്ച നേ​രി​ടാ​ൻ ത​മി​ഴ്നാ​ടി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് മോ​ദി അ​റി​യി​ച്ചു. കേ​ന്ദ്ര​സം​ഘം ഉ​ട​ൻ ത​ന്നെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


ജെ​ല്ലി​ക്കെ​ട്ട് ന​ട​ത്താ​ൻ അ​നു​വ​ദി​ച്ച് ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ഐ​ഡി​എം​കെ​യു​ടെ മു​ഴു​വ​ൻ എം​പി​മാ​രും പ​നീ​ർ​സെ​ൽ​വ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.