വൈദ്യുതി മോഷണം; നടി കുടുങ്ങി
വൈദ്യുതി മോഷണം; നടി കുടുങ്ങി
Friday, January 20, 2017 2:42 PM IST
മും​ബൈ: അ​ര​ക്കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി മോ​ഷ്ടി​ച്ച​തി​നു ബോ​ളി​വു​ഡ് ന​ടി​ക്കും ഭ​ർ‌​ത്താ​വി​നു​മെ​തി​രെ കേ​സ്. ബോ​ളി​വു​ഡ് ന​ടി ര​തി അ​ഗ്നി​ഹോ​ത്രി, ഭ​ർ​ത്താ​വ് അ​നി​ൽ വി​ർ​മാ​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു മും​ബൈ വ​റോ​ളി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 48.96 ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി മോ​ഷ്ടി​ച്ച​താ​യാ​ണു കേ​സ്.

മും​ബൈ വ​റോ​ളി നെ​ഹ്റു പ്ലാ​നി​റ്റോ​റി​യ​ത്തി​ലു​ള്ള വ​സ​തി​യി​ലെ മീ​റ്റ​ർ കേ​ടു​വ​രു​ത്തി​യാ​യി​രു​ന്നു മോ​ഷ​ണം. ന​ടി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ വൈ​ദ്യു​തി വ​കു​പ്പ് വി​ജി​ല​ൻ​സാ​ണു തി​രി​മ​റി ക​ണ്ടെ​ത്തി​യ​ത്. മീ​റ്റ​ർ കേ​ടു​വ​രു​ത്തി​യ​തി​ലൂ​ടെ 2013 ഏ​പ്രി​ൽ നാ​ലു മു​ത​ൽ 1,77,647 യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് മോ​ഷ്ടി​ച്ച​ത്. വ​റോ​ളി പോ​ലീ​സ് ന​ടി​ക്കും ഭ​ർ​ത്താ​വി​നു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.