യുപിയിൽ ബിജെപിക്കു മുസ്‌ലിം സ്ഥാനാർഥികളില്ല
Saturday, January 21, 2017 2:31 PM IST
ന്യൂ​​ഡ​​ൽ​​ഹി: യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി പു​​റ​​ത്തു​​വി​​ട്ട 304 സ്ഥാ​​നാ​​ർ​​ഥി​​കളുടെ പട്ടികയിൽ മു​​സ്‌​​ലിം​​ക​​ൾ‌ ആ​​രു​​മി​​ല്ല. ഇ​​ന്ന​​ലെ ബി​​ജെ​​പി യു​​പി​​യി​​ലെ 155 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗി​​ന്‍റെ മ​​ക​​ൻ പ​​ങ്ക​​ജ് സിം​​ഗും മുൻ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് റീ​​ത്ത ബ​​ഹു​​ഗു​​ണ ജോ​​ഷി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു.

നോ​​യി​​ഡ​​യി​​ലാ​​ണ് പ​​ങ്ക​​ജ് മ​​ത്സ​​രി​​ക്കു​​ക. കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സ​​ഞ്ജ​​യ് സിം​​ഗി​​ന്‍റെ മുൻ ഭാ​​ര്യ ഗ​​രി​​മ സിം​​ഗും ബി​​ജെ​​പി​​യി​​ൽ പ​​ട്ടി​​ക​​യി​​ലു​​ണ്ട്. യോ​​ഗ്യ​​രാ​​യ ആ​​ളു​​ക​​ളെ ക​​ണ്ടെ​​ത്താത്തത് മൂ​​ല​​മാ​​ണു മു​​സ്‌​​ലിം വി​​ഭാ​​ഗ​​ത്തെ പ​​രി​​ഗ​​ണി​​ക്കാ​​ത്ത​​തെ​​ന്നു ബി​​ജെ​​പി യു​​പി ഘ​​ട​​കം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​രു​​ൺ സിം​​ഗ് പ​​റ​​ഞ്ഞു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ബി​​ജെ​​പി മു​​സ്‌​​ലിം​​ക​​ളെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യി​​രു​​ന്നി​​ല്ല. യു​​പി​​യി​​ലെ വോ​​ട്ട​​ർ​​മാ​​രി​​ൽ 19 ശ​​ത​​മാ​​നം മു​​സ്‌​​ലിം​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.