കറൻസി റദ്ദാക്കൽ പരാജയമെന്നു മുൻ ഗവർണർ
കറൻസി റദ്ദാക്കൽ പരാജയമെന്നു മുൻ ഗവർണർ
Monday, January 23, 2017 2:11 PM IST
മും​ബൈ: ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ൽ ഉ​ദ്ദേ​ശി​ച്ച ല​ക്ഷ്യം നേ​ടി​യി​ല്ലെ​ന്നു റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ഡോ.​ഡി.​സു​ബ്ബ​റാ​വു. പി​ൻ​വ​ലി​ച്ച ക​റ​ൻ​സി​യി​ൽ 20 ശ​ത​മാം തി​രി​ച്ചു​വ​രി​ല്ലെ​ന്നു ക​രു​തി. അ​ത​ല്ല സം​ഭ​വി​ച്ച​ത്. ഏ​ക​ദേ​ശം മു​ഴു​വ​ൻ ക​റ​ൻ​സി​യും തി​രി​ച്ചു​വ​ന്നു.

നി​കു​തി പി​രി​വി​ൽ ജി​ഡി​പി​യു​ടെ ഒ​രു ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ൽ പ​ര​മാ​ബ​ദ്ധ​മാ​യി എ​ന്നു പ​റ​യേ​ണ്ടി​വ​രും. ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സു​ബ്ബ​റാ​വു​വി​ന്‍റെ വി​മ​ർ​ശ​നം.


ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ലി​നു ശേ​ഷം പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ക്കി​യ​തി​നു റി​സ​ർ​വ് ബാ​ങ്കി​നെ മു​ൻ ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി. കു​റേ​ക്കൂ​ടി വ്യ​ക്ത​വും ഉ​റ​പ്പു​ള്ള​തു​മാ​യി​രി​ക്ക​ണം ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.