ജാട്ട് പ്രക്ഷോഭം: ക്രമസമാധാനപാലനം ഉറപ്പാക്കാൻ സർക്കാർ ഉത്തരവ്
ജാട്ട് പ്രക്ഷോഭം: ക്രമസമാധാനപാലനം ഉറപ്പാക്കാൻ സർക്കാർ ഉത്തരവ്
Tuesday, January 24, 2017 2:44 PM IST
ച​​​ണ്ഡി​​​ഗ​​​ഡ്: സം​​​വ​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജാ​​​ട്ട് സ​​​മു​​​ദാ​​​യ​​​ക്കാ​​​ർ വീ​​​ണ്ടും പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ഇ​​​റ​​​ങ്ങാ​​​നൊ​​​രു​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​പാ​​​ല​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹ​​​രി​​​യാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 29 മു​​​ത​​​ലാ​​​ണ് ഹ​​​രി​​​യാ​​​ന​​​യി​​​ൽ ജാ​​​ട്ട് പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​ക. ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും വി​​​ഘ്നം സം​​​ഭ​​​വി​​​ക്കാ​​​ൻ ഇ​​​ട​​​വ​​​ര​​​രു​​​തെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ല്കി.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ട​​​ന്ന ജാ​​​ട്ട് പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 30 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും വ​​​ൻ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. റോ​​​ത്ത​​​ക്, സോ​​​നി​​​പ്പ​​​ട്ട്, ഭി​​​വാ​​​നി, കു​​​രു​​​ക്ഷേ​​​ത്ര, പാ​​​നി​​​പ്പ​​​ട്ട്, ഹി​​​സാ​​​ർ, ജി​​​ന്ദ്, ഫ​​​തേ​​​ഹാ​​​ബാ​​​ദ് തു​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​ക​​​ളി​​​ൽ 29നു ​​​സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.