മോദിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് പ്രചാരണം തുടങ്ങി
മോദിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് പ്രചാരണം തുടങ്ങി
Tuesday, January 24, 2017 2:44 PM IST
സു​​​ൽ​​​ത്താ​​​ൻ​​​പു​​​ർ (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്): പാ​​​ർ​​​ട്ടി ഉ​​​ൾ​​​പ്പോ​​​രി​​​ൽ ജ​​​യി​​​ച്ച്, കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കിയ ഊ​​​ർ​​​ജ​​​ത്തി​​​ൽ അ​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്കം കു​​​റി​​​ച്ചു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ ആ​​​ഞ്ഞ​​​ടി​​​ച്ച അ​​​ഖി​​​ലേ​​​ഷ്, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന 403 സീ​​​റ്റി​​​ൽ 300ലും ​​​എ​​​സ്പി-​​​കോ​​​ൺ​​​ഗ്ര​​​സ് കൂ​​​ട്ടു​​​കെ​​​ട്ട് ജ​​​യി​​​ക്കു​​​മെ​​​ന്നും ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. അഛേ ​​​ദി​​​ൻ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​വു​​​മാ​​​യി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ മോ​​​ദി ജ​​​ന​​​ങ്ങ​​​ൾ​​ക്കു ചൂ​​​ലു​​​കൊ​​​ണ്ട് അ​​​ടി​​​യാ​​​ണു ന​​​ല്കി​​​യ​​​തെ​​​ന്നും അ​​​ഖി​​​ലേ​​​ഷ് പ​​​റ​​​ഞ്ഞു.

സ​​​മാ​​​ജ്‌​​​വാ​​​ജി പാ​​​ർ​​​ട്ടി വി​​​വാ​​​ദ നേ​​​താ​​​വ് ഗാ​​​യ​​​ത്രി പ്ര​​​ജാ​​​പ​​​തി​​​യും അ​​​ഖി​​​ലേ​​​ഷി​​​നൊ​​​പ്പം വേ​​​ദി പ​​​ങ്കി​​​ട്ടു. പ്ര​​​ജാ​​​പ​​​തി അ​​​ദ്ദേ​​​ഹം മ​​​ത്സ​​​രി​​​ക്കു​​​ന്ന സീ​​​റ്റ് (അ​​​മേ​​​ത്തി) ജ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​ടെ ജ​​​യ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും അ​​​ഖി​​​ലേ​​​ഷ് പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, പ്ര​​​ജാ​​​പ​​​തി​​​യെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ ആ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​ലൂ​​​ടെ അ​​​ഴി​​​മ​​​തി​​​ക്കാ​​​ണ് അ​​​ഖി​​​ലേ​​​ഷ് പ്ര​​​ഥ​​​മ​​​പ​​​രി​​​ഗ​​​ണ​​​ന ന​​​ല്കു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കേ​​​ശ​​​വ് പ്ര​​​സാ​​​ദ് മൗ​​​ര്യ ആ​​​ക്ഷേ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.