കാഷ്മീരിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു
Tuesday, January 24, 2017 3:24 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: മ​​​​ധ്യ​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ഗ​​​​ന്ദ​​​​ർ​​​​ബാ​​​​ലി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ടു ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഭീ​​​​ക​​​​ര​​​ർ ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന സൂചനയെത്തു ടർന്ന് സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്തി വ​​​ധി​​​ച്ച​​​ത്.

ശ്രീ​​​​ന​​​​ഗ​​​​റി​​​​ൽ​​നി​​​​ന്ന് 25 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​​ളി​​​​ത്താ​​​​വ​​​​ളം വ​​​​ള​​​​ഞ്ഞ​​​​തോ​​​​ടെ ഭീ​​​​ക​​​​ര​​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. തുടർന്ന് സു​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ങ്ങി. മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ണ്ട വെ​​​​ടി​​​​വ​​​​യ്പി​​​ലാ​​​ണു ര​​​ണ്ടു ഭീ​​​ക​​​ര​​​രെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ​​നി​​​ന്നു ര​​​ണ്ട് തോ​​​ക്കു​​​ക​​​ളും ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.