കാ​ർ​ഷി​ക വാ​യ്പ: ര​ണ്ടു​ മാ​സ​ത്തെ പ​ലി​ശ കേന്ദ്രസർക്കാർ അ​ട​യ്ക്കും
Tuesday, January 24, 2017 3:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: നോ​​ട്ട് നി​​രോ​​ധ​​നം മൂ​​ലം വാ​​യ്പ​​ക​​ൾ തി​​രി​​ച്ച​​ട​​യ്ക്കാ​​തെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യ ക​​ർ​​ഷ​​ക​​രു​​ടെ വാ​​യ്പ​​ക​​ളു​​ടെ ര​​ണ്ടു മാ​​സ​​ത്തെ പ​​ലി​​ശ കേ​​ന്ദ്രസ​​ർ​​ക്കാ​​ർ അ​​ട​​യ്ക്കും. സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽനി​​ന്നുള്ള കാർഷിക വാ​​യ്പ​​ക​​ളു​​ടെ ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ പ​​ലി​​ശ സ​​ർ​​ക്കാ​​ർ അ​​ട​​യ്ക്കാമെ​​ന്ന് ഇ​​ന്ന​​ലെ ചേ​​ർ​​ന്ന കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തു.

ഇ​​തി​​ന​​കം പ​​ലി​​ശ അ​​ട​​ച്ച ക​​ർ​​ഷ​​ക​​ർ​​ക്ക് ഈ ​​തു​​ക അ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേക്കു ന​​ൽ​​കും. മൊ ത്തം 660.50 കോ​​ടി രൂ​​പ​​യു​​ടെ പ​​ലി​​ശ​യി​ള​വി​നാണു കാ​​ബി​​ന​​റ്റ് അം​​ഗീ​​കാ​​രം ന​​ൽ​​കിയത്. സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ ബാ​​ധ്യ​​ത വ​​ഹി​​ക്കു​​ന്ന​​തി​​നു ന​​ബാ​​ർ​​ഡി​​നു 400 കോ​​ടി രൂ​​പ​​ ന​​ൽ​​കും. എ​​ല്ലാ ചെ​​ല​​വു​​ക​​ൾ​​ക്കു​​മാ​​യി മൊ​​ത്തം 1060 കോ​​ടി രൂ​​പ​​യാ​​ണു ന​​ബാ​​ർ​​ഡി​​നു ന​​ൽ​​കു​​ക. നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ച പ​​ദ്ധ​​തി​​ക്ക് ഇ​​പ്പോ​​ൾ കേ​​ന്ദ്ര​​മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ൽ​​കു​​ക മാ​​ത്ര​​മാ​​ണ് ചെ​​യ്ത​​ത് എ​​ന്ന​​തു കൊ​​ണ്ട് മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​ന​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ച​​ട്ടം ബാ​​ധ​​ക​​മാ​​കി​​ല്ലെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. ഇ​​തോ​​ടെ, റാ​​ബി കൃ​​ഷി​​ക്കു പ​​ണം ക​​ണ്ടെ​​ത്തു​​തി​​നാ​​യി സ​​മീ​​പി​​ക്കു​​ന്ന​​വ​​ർ​​ക്കു കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ൾ ന​​ൽ​​കാ​​ൻ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്ക് ഫ​​ണ്ട് ല​​ഭി​​ക്കും. പ​​ലി​​ശ​​യൊ​​ഴി​​വാ​​ക്ക​​ൽ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് 2016-17ൽ ​​അ​​നു​​വ​​ദി​​ച്ച 15,000 കോ​​ടി രൂ​​പ ഇ​​തി​​ന​​കം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തിക്ക​​ഴി​​ഞ്ഞു​​.


താ​​ഴെപ്പ​​റ​​യു​​ന്ന തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കും മ​​ന്ത്രി​​സ​​ഭ അം​​ഗീ​​കാ​​രം ന​​ൽ​​കി. സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ​​ക്ക് 4.5 ശ​​ത​​മാ​​നം പ​​ലി​​ശനി​​ര​​ക്കി​​ൽ വാ​​യ്പാ വി​​ത​​ര​​ണ​​ത്തി​​ന് ഏ​​ക​​ദേ​​ശം 20,000 കോ​​ടി രൂ​​പ നി​​ല​​വി​​ൽ വി​​പ​​ണി​​യി​​ലു​​ള്ള പ​​ലി​​ശ നി​​ര​​ക്കി​​ൽ ദേ​​ശീ​​യ കാ​​ർ​​ഷി​​ക ഗ്രാ​​മ​​വി​​ക​​സ​​ന ബാ​​ങ്ക് (ന​​ബാ​​ർ​​ഡ്) വാ​​യ്പ​​യെ​​ടു​​ക്കും.കേ​​ന്ദ്ര ബ​​ജ​​റ്റ് മു​​ഖേ​​ന ഈ ​​ആ​​വ​​ശ്യ​​ത്തി​​നു വേ​​ണ്ടി ന​​ബാ​​ർ​​ഡി​​ന് അ​​ധി​​ക മൂ​​ല​​ധ​​ന​​മാ​​യി 2000 കോ​​ടി രൂ​​പ ന​​ൽ​​കും. 1.8% പ​​ലി​​ശ ഇ​​ള​​വും ന​​ബാ​​ർ​​ഡി​​ന്‍റെ ഭ​​ര​​ണച്ചെല​​വാ​​യ 0.2 ശ​​ത​​മാ​​ന​​വും കേ​​ന്ദ്ര കൃ​​ഷി, സ​​ഹ​​ക​​ര​​ണം, ക​​ർ​​ഷ​​ക​​ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ പ​​ദ്ധ​​തി പ്ര​​കാ​​രം ല​​ഭ്യ​​മാ​​ക്കും. കി​​സാ​​ൻ ക്രെഡി​​റ്റ് കാ​​ർ​​ഡു​​ക​​ൾ റൂ​​പേ/​​എ​​ടി​​എം കി​​സാ​​ൻ ക്രെ​​ഡി​​റ്റ് കാ​​ർ​​ഡു​​ക​​ളാ​​യി മാ​​റ്റു​​ന്ന പ്ര​​ക്രി​​യ ന​​ബാ​​ർ​​ഡി​​ന്‍റെ കീ​​ഴി​​ൽ ഏ​​കോ​​പി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.