ലിംഗ നിർണയ ഉപകരണങ്ങളുടെ പരസ്യങ്ങൾ നീക്കണം: സുപ്രീം കോടതി
ലിംഗ നിർണയ ഉപകരണങ്ങളുടെ പരസ്യങ്ങൾ നീക്കണം: സുപ്രീം കോടതി
Thursday, February 16, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: ലിം​ഗ നി​ർ​ണ​യ​ത്തി​നു​ള്ള പ​രി​ശോ​ധ​നാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന് ഗൂ​ഗി​ൾ, യാ​ഹൂ, മൈ​ക്രോ​സോ​ഫ്റ്റ് അ​ട​ക്ക​മു​ള്ള ഓ​ണ്‍ലൈ​ൻ സേ​ർ​ച്ച് എൻജിനു​ക​ൾ​ക്ക് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി വി​ദ​ഗ്ധ​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കാ​നും കോ​ട​തി ഓ​ണ്‍ലൈ​ൻ സേ​ർ​ച്ച് എ​ൻജിനു​ക​ളോ​ടു നി​ർ​ദേ​ശി​ച്ചു.

ലിം​ഗ നി​ർ​ണ​യം ന​ട​ത്തു​ന്ന​ത് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. ഇ​തു വെ​ബ്സൈ​റ്റു​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്നും അ​തു പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ൻ സേ​ർ​ച്ച് എ​ൻജി​നു​ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.


എ​ന്നാ​ൽ, ത​ങ്ങ​ൾ നി​യ​മം ലം​ഘി​ക്കാ​റി​ല്ലെ​ന്നും വെ​ബ്സൈ​റ്റു​ക​ളി​ലു​ള്ള ഘ​ട​ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തു വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും ഗൂ​ഗി​ൾ അ​ട​ക്ക​മു​ള്ള​വ​ർ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.