സർക്കാർ ഓഫീസുകളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി തള്ളി
സർക്കാർ ഓഫീസുകളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി തള്ളി
Friday, February 17, 2017 2:45 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ ഗാ​നം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. വ​ന്ദേ​മാ​ത​രം ദേ​ശീ​യ ഗീ​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​വും സ്കൂ​ളു​ക​ളി​ൽ ദേ​ശീ​യ ഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്ന​തൊ​ഴി​കെ ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ ഹ​ർ​ജി​ക​ളും ത​ള്ളു​ക​യാ​ണെ​ന്നു ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ് ആ​ണ് പു​തി​യ ഹ​ർ​ജി​യു​മാ​യി ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് ഉ​ത്ത​ര​വി​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് എ​ല്ലാ കോ​ട​തി മു​റി​ക​ളി​ലും പാ​ർ​ല​മെ​ന്‍റി​ലും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.


വ​ന്ദേ​മാ​ത​ര​ത്തി​നു ദേ​ശീ​യ ഗീ​ത​ത്തി​ന്‍റെ പ​ദ​വി ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന​യു​ടെ 51 (എ)​യി​ൽ ദേ​ശീ​യഗാ​ന​ത്തെ​ക്കു​റി​ച്ചും ദേ​ശീ​യ പ​താ​ക​യെ​ക്കു​റി​ച്ചും മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ മൂ​ന്നം​ഗ ബെ​ഞ്ച്, ദേ​ശീ​യ ഗീ​തം എ​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യ്ക്കു​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ന​വം​ബ​റി​ലാ​ണ് സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യഗാ​നം നി​ർ​ബ​ന്ധ​മാ​ക്കി കൊ​ണ്ടു​ള്ള സു​പ്രീംകോ​ട​തി ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യി തി​യ​റ്റ​റി​ൽ ദേ​ശീ​യഗാ​നം മു​ഴ​ക്ക​ണ​മെ​ന്നും സ്ക്രീ​നി​ൽ ദേ​ശീ​യ​പ​താ​ക പ്രദർശിപ്പിക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ല്ലാ​വ​രും ത​ത്സ​മ​യം എ​ഴു​ന്നേ​റ്റുനി​ന്ന് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.