വിശ്വാസവോ‌‌ട്ടിനെതിരേ നിരാഹാരം; സ്റ്റാലിൻ അറസ്റ്റിൽ
വിശ്വാസവോ‌‌ട്ടിനെതിരേ നിരാഹാരം; സ്റ്റാലിൻ അറസ്റ്റിൽ
Saturday, February 18, 2017 2:42 PM IST
ചെ​​​​ന്നൈ: വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​നി​​​ടെ ഡി​​​എം​​​കെ അം​​​ഗ​​​ങ്ങ​​​ളെ സ്പീ​​​ക്ക​​​ർ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചു പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ മ​​​​റീ​​​​ന ബി​​​​ച്ചി​​​​ലെ ഗാ​​​​ന്ധി​​​​പ്ര​​​​തി​​​​മ​​​​യ്ക്കു​​​​മു​​​​ന്നി​​​​ൽ നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​മാ​​​യ സ്റ്റാ​​​​ലി​​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​​രു​​​​ന്നൂ​​​​റോ​​​​ളം പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​​​വ​​​​രെ മൈ​​​​ലാ​​​​പ്പൂർ ക​​​​ച്ചേ​​​​രി ശാ​​​​ല​​​​യി​​​​ലെ ക​​​​ർ​​​​പ​​​​ക​​​​ഗം​​​​ബാ​​​​ൾ ക​​​​ല്യാ​​​​ണ മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു. സ്റ്റാ​​​​ലി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​തി​​​​രി​​​​ക്കാ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മ​​​​റീ​​​​ന ബീ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ ഉ​​​​പ​​​​രോ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ ഉ​​​ട​​​ൻ രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ സി. ​​​വി​​​ദ്യാ​​​സാ​​​ഗ​​​ർ റാ​​​വു​​​വി​​​നെ ക​​​ണ്ട​​​തി​​​നു​​​ശേ​​​ഷ​​​മാ​​ണു സ്റ്റാ​​​ലി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കൊ​​​പ്പം മ​​​റീ​​​ന ബീ​​​ച്ചി​​​ലെ​​​ത്തി​​​യ​​​ത്. ഡി​​​എം​​​കെ​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാം​​​ഗം ക​​​നി​​​മൊ​​​ഴി​​​യും സ്റ്റാ​​​ലി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണു വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​തെ​​​ന്നും വോ​​​ട്ടെ​​​ടു​​​പ്പുവീ​​​ണ്ടും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സ്റ്റാ​​​ലി​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ ഡി​​​എം​​​കെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ങ്ങി. കാ​​​രൂ​​​രി​​​ൽ പ​​​ത്തു​ ബ​​​സു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ത​​​ഞ്ചാ​​​വൂ​​​ർ ജി​​​ല്ല​​​യി​​​ൽ 15 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ച മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ടി.​​​ആ​​​ർ. ബാ​​​ലു ഉ​​​ൾ​​​പ്പെ​​​ടെ ആ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.