ഉത്തർപ്രദേശിൽ ഇന്ന് മൂന്നാംഘട്ട പോളിംഗ്
ഉത്തർപ്രദേശിൽ ഇന്ന് മൂന്നാംഘട്ട പോളിംഗ്
Saturday, February 18, 2017 2:42 PM IST
ല​​​ക്നോ: ഏ​​​ഴു​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ മൂ​​​ന്നാം​​​ഘ​​​ട്ടം ഇ​​​ന്ന്. 12 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യു​​​ള്ള 69 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. 2.41 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ള്ള​​​ത്. 826 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. 25,603 ബൂ​​​ത്തു​​​ക​​​ളി​​​യാ​​​ലാ​​​ണ് വോ​​​ട്ടിം​​​ഗ് ന​​​ട​​​ക്കു​​​ക. ഇ​​​താ​​​വാ​​​ഹി​​​ലാ​​​ണ് ഏ​​​റ്റ​​​വുമ​​​ധി​​​കം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ള്ള​​​ത്, 21 പേ​​​ർ.

എ​​​സ്പി ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ൽ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ എ​​​തി​​​ർ ചേ​​​രി​​​ക്കാ​​​ര​​​നും മു​​​ലാ​​​യം സിം​​​ഗി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നു​​​മാ​​​യ ശി​​​വ​​​പാ​​​ൽ യാ​​​ദ​​​വാ​​​ണ് മൂ​​​ന്നാം​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ധാ​​​നി. ജ​​​സ്വ​​​ന്ത് ന​​​ഗ​​​റി​​​ൽ​​​നി​​​ന്നാ​​​ണ് ശി​​​വ​​​പാ​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്. എ​​​സ്പി നേ​​​താ​​​വ് ന​​​രേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ മ​​​ക​​​ൻ നി​​​ഥി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ, ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന മു​​​ൻ ബി​​​എ​​​സ്പി​​​ക്കാ​​​ര​​​ൻ ബ്രി​​​ജേ​​​ഷ് പ​​​ഥ​​​ക്, കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ക്കേ​​​റി​​​യ റി​​​ത ബ​​​ഹു​​​ഗു​​​ണ ജോ​​​ഷി, മു​​​ലാ​​​യം സിം​​​ഗി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൾ അ​​​പ​​​ർ​​​ണ യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ പ്ര​​​മു​​​ഖ​​​രും ഇ​​​ന്നു മ​​​ത്സ​​​ര​​രം​​​ഗ​​​ത്തു​​​ണ്ട്.


റി​​​ത​​​യും അ​​​പ​​​ർ​​​ണ​​​യും ല​​​ക്നോ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.