ആശയവിനിമയം നഷ്ടമായ ഇന്ത്യൻ വിമാനത്തിനു ജർമൻ യുദ്ധവിമാനങ്ങളുടെ അകമ്പടി
ആശയവിനിമയം നഷ്ടമായ ഇന്ത്യൻ വിമാനത്തിനു ജർമൻ യുദ്ധവിമാനങ്ങളുടെ അകമ്പടി
Sunday, February 19, 2017 11:52 AM IST
മും​​ബൈ: മും​​ബൈ​​യി​​ൽ​​നി​​ന്നു ല​​ണ്ട​​നി​​ലേ​​ക്കു പ​​റ​​ന്ന ജെ​​റ്റ് എ​​യ​​ർ​​വേ​​സ് വി​​മാ​​ന​​ത്തി​​ന് എ​​യ​​ർ ട്രാ​​ഫി​​ക് ക​​ൺ​​ട്രോ​​ളു​​മാ​​യു​​ള്ള(​​എ​​ടി​​സി) ബ​​ന്ധം ന​​ഷ്ട​​മാ​​യി. ജ​​ർ​​മ​​നി​​യു​​ടെ വ്യോ​​മ​​മേ​​ഖ​​ല​​യി​​ൽ ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച​​യി​​യി​​രു​​ന്നു സം​​ഭ​​വം. തു​​ട​​ർ​​ന്ന് ജ​​ർ​​മ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ജെ​​റ്റ് എ​​യ​​ർ​​വേ​​സ് വി​​മാ​​ന​​ത്തി​​ന് അ​​ക​​മ്പ​​ടി​​യാ​​യി പ​​റ​​ന്നു.

വി​​മാ​​നം റാ​​ഞ്ചി​​യ​​താ​​ണോ എ​​ന്ന സം​​ശ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ജ​​ർ​​മ​​നി യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ അ​​യ​​ച്ച​​ത്. 330 യാ​​ത്ര​​ക്കാ​​രും 15 ജീ​​വ​​ന​​ക്കാ​​രു​​മാ​​യി​​രു​​ന്നു വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. കൊ​​ളോ​​ണി​​നു മു​​ക​​ളി​​ലൂ​​ടെ പ​​റ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു എ​​ടി​​എ​​സു​​മാ​​യു​​ള്ള ബ​​ന്ധം ന​​ഷ്ട​​മാ​​യ​​ത്.


എ​​ന്നാ​​ൽ മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം എ​​ടി​​സി​​യു​​മാ​​യു​​ള്ള ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ക്കു​​ക​​യും ജ​​ർ​​മ​​ൻ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ‌ പി​​ൻ​​വാ​​ങ്ങു​​ക​​യും ചെ​​യ്തു. ജെ​​റ്റ് എ​​യ​​ർ​​വേ​​സ് വി​​മാ​​നം യാ​​ത്ര തു​​ട​​രു​​ക​​യും സു​​ര​​ക്ഷി​​ത​​മാ​​യി ല​​ണ്ട​​നി​​ലെ​​ത്തു​​ക​​യും ചെ​​യ്തു.

ജെ​​റ്റ് എ‍യ​​ർ​​വേ​​സ് വി​​മാ​​ന​​ത്തി​​ന്‍റെ പൈ​​ല​​റ്റ് തെ​​റ്റാ​​യ ഫ്രീ​​ക്വ​​ൻ​​സി ഉ​​പ​​യോ​​ഗി​​ച്ച​​താ​​ണു പ്ര​​ശ്ന​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക നി​​യ​​മ​​ഗം. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ(​​ഡി​​ജി​​സി​​എ) അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.