നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാംഗ് രാജിവച്ചു
നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാംഗ് രാജിവച്ചു
Sunday, February 19, 2017 11:52 AM IST
കൊ​​ഹി​​മ: നാ​​ഗാ​​ലാ​​ൻ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ടി.​​ആ​​ർ. സെ​​ലി​​യാം​​ഗ് രാ​​ജി​​വ​​ച്ചു. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വ​​നി​​താ സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് നാ​​ഗാ​​ലാ​​ൻ​​ഡി​​ലു​​ണ്ടാ​​യി സം​​ഘ​​ർ​​ഷ​​ങ്ങ​​ളാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ രാ​​ജി​​യി​​ലേ​​ക്കെ​​ത്തി​​ച്ച​​ത്. ഗ​​വ​​ർ​​ണ​​ർ പി.​​ബി. ആ​​ചാ​​ര്യ രാ​​ജി സ്വീ​​ക​​രി​​ച്ചു. നാ​​ഗാ പീ​​പ്പി​​ൾ​​സ് ഫ്ര​​ണ്ടി​​ന്‍റെ(​​എ​​ൻ​​പി​​പി) നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗം ഇ​​ന്നു ചേ​​ർ​​ന്നു പു​​തി​​യ നേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ക്കും.

60 അം​​ഗ സ​​ഭ​​യി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യും എം​​പി​​യു​​മാ​​യ നെ​​ഫി​​യു റി​​യോ​​യ്ക്ക് എ​​ട്ടു സ്വ​​ത​​ന്ത്ര​​ർ ഉ​​ൾ​​പ്പെ​​ടെ 49 പേ​​രു​​ടെ പി​​ന്തു​​ണ​​യു​​ണ്ട്. പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ഷു​​ർ​​ഹോ​​സെ​​ലി ലീ​​സി​​റ്റ്സു​​വി​​നെ മൂ​​ന്നു പേ​​ർ പി​​ന്തു​​ണ​​യ്ക്കു​​ന്നു. സ്പീ​​ക്ക​​റു​​ടെ പി​​ന്തു​​ണ​​യും ലീ​​സി​​റ്റ്സു​​വി​​നാ​​ണ്. എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു കൃ​​ത്യ​​മാ​​യ ചി​​ത്രം വ്യ​​ക്ത​​മാ​​കൂ.


എ​​ൻ‌​​പി​​പി​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി​​ക്ക് നാ​​ല് അം​​ഗ​​ങ്ങ​​ളു​​ണ്ട്. നെ​​ഫി​​യു റി​​യോ​​യും സെ​​ലി​​യാം​​ഗും ശ​​നി​​യാ​​ഴ്ച കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു.

ആ​​സാ​​മി​​ലെ കാ​​സി​​രം​​ഗ​​യി​​ലെ റി​​സോ​​ർ​​ട്ടി​​ൽ പാ​​ർ​​പ്പി​​ച്ചി​​രു​​ന്ന എം​​എ​​ൽ​​എ​​മാ​​ർ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യോ​​ടെ കൊ​​ഹി​​മ​​യി​​ലേ​​ക്കു തി​​രി​​ച്ചി​​രു​​ന്നു.
2014 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ച്ച​​തോ​​ടെ​​യാ​​യി​​രു​​ന്ന റി​​യോ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​മൊ​​ഴി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.