റെയിൽ പ്ലാറ്റ്ഫോമിൽ കാറോടിച്ച ക്രിക്കറ്റ് താരം പിടിയിൽ
Monday, February 20, 2017 2:49 PM IST
മും​​​ബൈ: അ​​​ന്ധേ​​​രി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ കാ​​​റോ​​​ടി​​​ച്ച യു​​​വ ക്രി​​​ക്ക​​​റ്റ് താ​​​ര​​​ത്തെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. 2012ലെ ​​​അ​​​ണ്ട​​​ർ 19 ടീ​​​മി​​​ലെ താ​​​ര​​​മാ​​​യി​​​രു​​​ന്ന ഹ​​​ർ​​​മീ​​​ത് സിം​​​ഗാ​​​ണ്(24) പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ടെ 7.30 ഒാ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. തി​​​ര​​​ക്കേ​​​റി​​​യ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ കാ​​​ർ ക​​​യ​​​റ്റി​​​യ ഹ​​​ർ​​​മീ​​​തി​​​നെ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​റും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. മും​​​ബൈ ടീ​​​മം​​ഗ​​മാ​​യി ര​​​ഞ്ജി ക്രി​​​ക്ക​​​റ്റി​​​ലെ​​​ത്തി​​​യ ഹ​​​ർ​​​മി​​​ത് ഇ​​​പ്പോ​​​ൾ ജ​​​മ്മു- കാ​​​ഷ്മീ​​​ർ ടീ​​​മി​​​ന്‍റെ താ​​​ര​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.