നിക്ഷേപകരോടു ഭീഷണി വേണ്ട: സിബിഡിടി
Tuesday, February 21, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: ക​റ​ൻ​സി റ​ദ്ദാ​ക്ക​ലി​നു​ശേ​ഷം ബാ​ങ്കു​ക​ളി​ൽ പ​ണ​മ​ട​ച്ച​വ​ർ​ക്കു​നേ​രേ ഭീ​ഷ​ണി പ്ര​യോ​ഗി​ക്കു​ക​യോ അ​വ​ർ​ക്കു ഷോ​കോ​സ് നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നു പ്ര​ത്യ​ക്ഷ​നി​കു​തി​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി). മാ​ർ​ച്ച് 31 വ​രെ ക​ള്ള​പ്പ​ണം വെ​ളി​പ്പെ​ടു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ൺ യോ​ജ​ന (പി​എം​ജി​കെ​വൈ) ഉ​ള്ള​തി​നാ​ലാ​ണി​ത്.

അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച 18 ല​ക്ഷം പേ​ർ​ക്കു ചി​ല വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ തേ​ടി ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഇ-​മെ​യി​ലും എ​സ്എം​എ​സും അ​യ​ച്ചി​രു​ന്നു. അ​തി​നു മ​റു​പ​ടി ന​ല്കാ​ത്ത​വ​ർ​ക്കു ഷോ​കോ​സ് നോ​ട്ടീ​സ് ന​ല്കു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​കു​പ്പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു സി​ബി​ഡി​ടി​യു​ടെ നി​ർ​ദേ​ശം.

നി​ക്ഷേ​പ​ക​രെ ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും മാ​ർ​ച്ച് 31 വ​രെ പാ​ടി​ല്ലെ​ന്നു സി​ബി​ഡി​ടി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.