പാനമ പേപ്പേഴ്സ്: 137 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം
Tuesday, February 21, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: നി​കു​തി വെ​ട്ടി​ച്ച് വ​ൻ​തോ​തി​ൽ വി​ദേ​ശ​ത്തു നി​ക്ഷേ​പം ന​ട​ത്തി​യ 137 ഇ​ന്ത്യ​ക്കാ​രെ​ക്കു​റി​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്നു. പാ​ന​മ​യി​ലെ നി​യ​മസ്ഥാ​പ​ന​മാ​യ മൊ​സാ​ക് ഫൊ​ൻ​സെകോ​യു​ടെ രേ​ഖ​ക​ൾ ചോ​ർ​ത്തി ഒ​രു ജ​ർ​മ​ൻ പ​ത്രം പു​റ​ത്തു​വി​ട്ട പാ​ന​മ പേ​പ്പേ​ഴ്സി​ൽ പേ​രു​ള്ള നി​കു​തി വെ​ട്ടി​ച്ച ഇ​ന്ത്യ​ക്കാ​രെക്കു​റി​ച്ചാ​ണ് വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​ന്വേ​ഷ​ണ വി​ഭാ​ഗം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ നി​കു​തി വെ​ട്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ 192 പേ​രി​ൽ 137 ആ​ളു​ക​ളെക്കു​റി​ച്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ആ​ക്ടി​ലെ (ഫെ​മ) വ​കു​പ്പ് 37 പ്ര​കാ​രം ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി പാ​ന​മ പേ​പ്പേ​ഴ്സി​ൽ പേ​രു​ള്ള 137പേ​രു​ടെ അ​ടു​ത്തേ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​കളെ അ​യ​ച്ച​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ന​മ പേ​പ്പേ​ഴ്സി​ൽ പേ​രു​ള്ള നി​കു​തി വെ​ട്ടി​പ്പു​കാ​രു​ടെ പ​ട്ടി​ക ല​ഭി​ച്ച​യു​ട​നെ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂരു, ചെ​ന്നൈ അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ മേ​ഖ​ലാ ഓ​ഫീസു​ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നും ഫെ​മ സെ​ക്‌ഷൻ 37 പ്ര​കാ​രം ദൂ​ത​ൻ​മാ​രെ അ​യ​ക്കാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ വ്യ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


ആ​ദാ​യനി​കു​തി വ​കു​പ്പ്, റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യ്ക്ക് പു​റ​മെ​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​ാന​മ പേ​പ്പേ​ഴ്സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​കു​തി വെ​ട്ടി​ച്ച് വി​ദേ​ശ​ത്ത് സ​ന്പ​ത്ത് സൂ​ക്ഷി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​സാ​ക് ഫൊ​ൻ​സ്ക​യു​ടെ രേ​ഖ​ക​ൾ അ​ജ്ഞാ​ത സ്രോ​ത​സ് വ​ഴി ജ​ർ​മ​ൻ പ​ത്ര​മാ​യ സുഡ്ഡോയിച്ച് സെയ് ടുംഗ് ചോ​ർ​ത്തി ലോ​ക​വ്യാ​പ​ക​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍സോ​ർ​ഷ്യം ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​വ് ജേ​ർ​ണ​ലി​സ്റ്റ്സ് (ഐ​സി​ഐ​ജെ) വ​ഴി പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽനി​ന്ന് ഹി​ന്ദി ച​ല​ചി​ത്ര താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ്, ഗൗ​തം അ​ദാ​നി​യു​ടെ സ​ഹോ​ദ​ര​ൻ വി​നോ​ദ് അ​ദാ​നി തുടങ്ങി 415 പേ​രു​ടെ പ​ട്ടി​ക പു​റ​ത്തു വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.