സിപിഎം നേതാക്കളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി
സിപിഎം നേതാക്കളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി
Tuesday, February 21, 2017 2:37 PM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സി​പി​ഐ ദേ​ശീ​യ നേ​തൃ​ത്വം. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ വി​ല്ല​ന്മാ​രാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന സി​പി​എം നേ​താ​ക്ക​ളു​ടെ പ​തി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ർ റെ​ഡ്ഡി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തുപ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ണം എ​ന്ന ല​ക്ഷ്യ​മാ​ണ് സി​പി​ഐ എ​ക്കാ​ല​ത്തും വച്ചു പു​ല​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​രി​യെ​ന്നു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ൾ സി​പി​ഐ നേ​താ​ക്ക​ൾ എ​ക്കാ​ല​ത്തും ഉ​ച്ച​ത്തി​ൽ പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

മാ​വോ​യി​സ്റ്റ് വേ​ട്ട​യി​ലു​ൾ​പ്പെ​ടെ സി​പി​എ​മ്മി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും സം​ഭ​വി​ച്ച വീ​ഴ്ച​ക​ൾ അ​ക്ക​മി​ട്ടു​നി​ര​ത്തി​യാ​ണ് സു​ധാ​ക​ർ റെ​ഡി​യു​ടെ വി​മ​ർ​ശ​നം. ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് അ​പ​മാ​നകര​മാ​യ ന​ട​പ​ടി​യാ​ണ് നി​ല​ന്പൂ​ർ കാ​ട്ടി​ൽ ന​ട​ന്ന മാ​വോ​യി​സ്റ്റ് വേ​ട്ട. സ​ർ​ക്കാ​ർ അ​റി​ഞ്ഞു​ള്ള ന​ട​പ​ടി​യാ​ണെ​ങ്കി​ൽ തെ​റ്റു പ​റ്റി​യെ​ന്നു തു​റ​ന്നു സ​മ്മ​തി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ശ​രി​യു​ടെ പ​ക്ഷ​ത്താ​ണ് സി​പി​ഐ തെ​റ്റു ക​ണ്ടാ​ൽ പ​ര​സ്യ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കും. ര​ഹ​സ്യ​മാ​യി ക​ത്തു ന​ൽ​കു​ക​യെ​ന്ന​ത് സി​പി​ഐ​യു​ടെ ന​യ​മ​ല്ല. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നോ​ട്ടു​പോ​കാ​ൻ സി​പി​എം നേ​തൃ​ത്വം ത​യ്യാ​റാ​വ​ണം. നേ​താ​ക്ക​ളും മ​ന്ത്രി​മാ​രും പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്നത് ന​ല്ല​തുപോ​ലെ ആ​ലോ​ചി​ച്ചി​ട്ടു വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും എ​ത്ര​യും വേ​ഗം സ​മ​വാ​യ​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും റെ​ഡി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.