യുപി തെരഞ്ഞെടുപ്പ്: നാലാംഘട്ട പ്രചാരണം അവസാനിച്ചു, 23നു വോട്ടെടുപ്പ്
യുപി തെരഞ്ഞെടുപ്പ്: നാലാംഘട്ട പ്രചാരണം അവസാനിച്ചു, 23നു വോട്ടെടുപ്പ്
Tuesday, February 21, 2017 2:37 PM IST
ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള നാ​​​​ലാം​​​​ഘ​​​​ട്ട പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു കൊ​​​​ട്ടി​​​​ക്ക​​​​ലാ​​​​ശം. വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണു നാ​​​​ലാം​​​​ഘ​​​​ട്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 53 നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കാ​​​​യി 12 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 1.84 കോ​​​​ടി വോ​​​​ട്ട​​​​ർ​​​​മാ​​​​ർ അ​​​​ന്നു വി​​​​ധി​​​​യെ​​​​ഴു​​​​തും. ‌സം​​​​ഗം സി​​​​റ്റി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ബി​​​​ജെ​​​​പി​​​​യും എ​​​​സ്പി-​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ഖ്യ​​​​വും റോ​​​​ഡ് ഷോ ​​​​ന​​​​ട​​​​ത്തി​​​​യാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. 12 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന​​​​ലെ കേ​​​​ന്ദ്രസേ​​​​ന ഫ്ളാ​​​​ഗ് മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി.

സോ​​​​ണി​​​​യ റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ലും ഉ​​​​മാ ഭാ​​​​ര​​​​തി ബു​​​​ന്ദേ​​​​ൽ​​​​ഖ​​​​ണ്ഡി​​​​ലും കേ​​​​ശ​​​​വ് പ്ര​​​​സാ​​​​ദ് മൗ​​​​ര്യ അ​​​​ലാ​​​​ഹാ​​​​ബാ​​​​ദി​​​​ലും സാ​​​​ധ്വി നി​​​​ര​​​​ഞ്ജ​​​​ൻ ജ്യോ​​​​തി ഫ​​​​ത്തേ​​പ്പൂ​​രി​​​​ലും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ചാ​​​​ര​​​​ണ​​ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു സോ​​​​ണി​​​​യ വി​​​​ട്ടു​​​​നി​​​​ന്നു. റാ​​​യ്ബ​​​റേ​​​ലി​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​ക്കൊ​​​പ്പം പ്രി​​​യ​​​ങ്ക​​​യും വേ​​​ദി പ​​​ങ്കി​​​ട്ടി​​​രു​​​ന്നു.


നാ​​​​ലാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി മൂ​​​​ന്ന് പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് ആ​​​​റു പ്ര​​​​ചാ​​​​ര​​​​ണ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. അ​​​​ലാ​​​​ഹാ​​​​ബാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന റോ​​​​ഡ് ഷോ​​​​യി​​​​ൽ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ ​​​​പ​​​​ങ്കെ​​​​ടു​​​​ത്തു. എ​​​​സ്പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വും കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യും ഝാ​​​​ൻ​​​​സി​​​​യി​​​​ലും അ​​​​ല​​​​ാഹാ​​​​ബാ​​​​ദി​​​​ലും വേ​​​​ദി പ​​​​ങ്കി​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.