ഫാക്ടറിയിൽ തീപിടിത്തം: ആറ് മരണം
ഫാക്ടറിയിൽ തീപിടിത്തം: ആറ് മരണം
Wednesday, February 22, 2017 2:30 PM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: അ​​​​ട്ടാ​​​​പു​​​​രി​​​​ൽ പി​​​​വി​​​​എ​​​​ൻ​​​​ആ​​​​ർ എ​​​​ക്സ്പ്ര​​​​സ്‌​​​​വേ​​​​യ്ക്കു സ​​​​മീ​​​​പം എ​​​​യ​​​​ർ​​​​കൂ​​​​ള​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​ഫാ​​​​ക്ട​​​​റി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ആ​​​​റു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ വെ​​​​ന്തു​​​​മ​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് 5.15നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ഷോ​​​​ർ​​​​ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഫാ​​​​ക്ട​​​​റി​​​​യു​​​​ടെ ഷ​​​​ട്ട​​​​ർ പു​​​​റ​​​​ത്തു​​​​നി​​​​ന്നു പൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. പൂ​​​​ട്ടു പൊ​​​​ളി​​​​ച്ച് അ​​​​ക​​​​ത്തു​​​​ക​​​​യ​​​​റി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​രാ​​​​ണ് ആ​​​​റു​​​​പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ വെ​​​​ന്തു​​​​രു​​​​കി​​​​യ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


മ​​​​രി​​​​ച്ച നാ​​​​ലു​​​​പേ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ഇ​​​​വ​​​​ർ ജാ​​​​ർ​​​​ഖ​​​​ണ്ഡ്, ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ന്പ​​​​നി ഉ​​​​ട​​​​മ​​​​യ്ക്കെ​​​​തി​​​​രേ ന​​​​ര​​​​ഹ​​​​ത്യ​​​​ക്കു പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു. അ​​​​പാ​​​​യ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ര​​​​ക്ഷാ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണു ക​​​​ന്പ​​​​നി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നു പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.