സുരക്ഷാ നിർദേശങ്ങളുമായി സിബിഎസ്ഇ
സുരക്ഷാ നിർദേശങ്ങളുമായി സിബിഎസ്ഇ
Friday, February 24, 2017 2:19 PM IST
ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ ബ​സു​ക​ളി​ൽ സ്പീ​ഡ് ഗ​വേ​ർ​ണ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് സി​ബി​എ​സ്ഇ സ​ർ​ക്കു​ല​ർ. സ്കൂ​ൾ ബ​സു​ക​ളു​ടെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. എ​ല്ലാ ബ​സു​ക​ളി​ലും ജി​പി​എ​സ് സം​വി​ധാ​ന​വും സി​സി​ടി​വി​യും ഘ​ടി​പ്പി​ക്ക​ണം. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നും പ്രി​ൻ​സി​പ്പ​ലി​നു​മാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം.

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ക​ടു​ത്ത​ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രും. സ്കൂ​ളി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. സ്കൂ​ൾ ബ​സി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് 1997ൽ ​സു​പ്രീംകോ​ട​തി പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രാ​മ​ർ​ശി​ച്ച് സി​ബി​എ​സ്ഇ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ ആ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്. രാ​ജ്യ​ത്തെ 18,000 സി​ബി​എ​സി സ്കൂ​ളു​ക​ൾ​ക്കും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ഈ ​സ​ർ​ക്കു​ല​ർ ബാ​ധ​ക​മാ​ണ്.

സ​ർ​ക്കു​ല​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ

* ബ​സി​ന്‍റെ ര​ണ്ടു​വ​ശ​ങ്ങ​ളി​ലും മു​ന്നി​ലും സ്കൂ​ളി​ന്‍റെ പേ​രു​ക​ൾ ക​റു​ത്ത അ​ക്ഷ​ര​ത്തി​ൽ എ​ഴു​ത​ണം.
* മ​ഞ്ഞ പെ​യി​ന്‍റാ​ണ് ബ​സി​ന് അ​ടി​ക്കേ​ണ്ട​ത്. താ​ത്ക്കാ​ലി​ക​മാ​യി വാ​ട​ക​യ്ക്ക് ഓ​ടു​ന്ന ബ​സാ​ണെ​ങ്കി​ൽ "ഓ​ണ്‍ സ്കൂ​ൾ ഡ്യൂ​ട്ടി’ എ​ന്ന് മു​ന്നി​ൽ വ​ലി​യ അ​ക്ഷ​ര​ത്തി​ൽ എ​ഴു​തി​യി​രി​ക്ക​ണം.
* ബ​സ് ഡ്രൈ​വ​റു​ടെ പേ​ര്, സ്ഥിര വി​ലാ​സം, ടെ​ലി​ഫോ​ണ്‍ ന​ന്പ​ർ, ലൈ​സ​ൻ​സ് ന​ന്പ​ർ, ബാ​ഡ്ജ് ന​ന്പ​ർ, ട്രാ​ൻ​സ്പോ​ർ​ട്ട് ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ, വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ എ​ന്നി​വ ബ​സ്സി​ന്‍റെ ഉ​ള്ളി​ലും പു​റ​ത്തും കാ​ണു​ന്ന വി​ധ​ത്തി​ൽ എ​ഴു​തി​യി​രി​ക്ക​ണം.
* ന​ല്ല പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ ഗാ​ർ​ഡ്, ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ എ​ന്നി​വ​ര​ല്ലാ​തെ പു​റ​മെ​നി​ന്നു​ള്ള ഒ​രാ​ളും ഒ​രു​ കാ​ര​ണ​വ​ശാ​ലും ബ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന സ​മ​യ​ത്ത് ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല.

* ബ​സി​ൽ പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യി സ്വ​മേ​ധയാ ഏ​തെ​ങ്കി​ലും ഒ​രാ​ൾ​ക്ക് മേ​ൽ​നോ​ട്ട​ക്കാ​ര​നാ​യി യാ​ത്ര​ചെ​യ്യാം.
* ബ​സി​ന്‍റെ ജ​ന​ലി​ൽ തി​ര​ശ്ചീ​ന​മാ​യി ക​ന്പി​യും വ​ല​യും ഘ​ടി​പ്പി​ച്ചി​രി​ക്ക​ണം.
* ഓ​രോ ബ​സി​നും സ്കൂ​ൾ അ​ധി​കൃ​ത​ർ മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​ക​ണം. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന സ​മ​യ​ത്ത് നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ ഒ​രി​ക്ക​ലും ക​ട​ന്നു​പോ​വ​രു​ത്.
* വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും 12 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രാ​ണ് എ​ങ്കി​ൽ മൊ​ത്തം സീ​റ്റി​ന്‍റെ ഒ​ന്ന​ര ഇ​ര​ട്ടി​യി​ൽ കൂ​ടു​ത​ൽ പേ​ർ ഒ​രേ​സ​മ​യം യാ​ത്ര​ചെ​യ്യ​രു​ത്.
* ഏ​തെ​ങ്കി​ലും അ​പ​ക​ടം വ​രു​ത്തി​യ​തി​നോ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നോ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച​തി​നോ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളെ സ് കൂ​ൾ ബ​സ് ഡ്രൈ​വ​റാ​ക്ക​രു​ത്.
*ഡ്രൈ​വ​ർ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച് അ​ഞ്ചു​വ​ർ​ഷ​മെ​ങ്കി​ലും പ​രി​ച​യം വേ​ണം.
*ഡ്രൈ​വ​ർ ചാ​ര​നി​റ​ത്തി​ലു​ള്ള പാ​ന്‍റും ജാ​ക്ക​റ്റും അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന മ​റ്റു യൂ​ണി​ഫോ​മോ ധ​രി​ക്ക​ണം
* ബ​സി​ൽ മു​ന്ന​റി​യി​പ്പ് ബെ​ല്ല് വേ​ണം.
* യാ​ത്ര​യ്ക്കി​ട​യി​ൽ ബ​സി​നു​ള്ളി​ൽ എ​ന്തെ​ല്ലാം ന​ട​ക്കു​ന്നു​വെ​ന്നു പു​റ​ത്തു​നി​ന്നു നോ​ക്കി​യാ​ൽ കാണാത്ത​വി​ധ​ത്തി​ൽ ജ​ന​ലു​ക​ളി​ൽ ക​ർ​ട്ട​ണ്‍ പാ​ടി​ല്ല.
* എ​ല്ലാ ബ​സി​ലും എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ൾ വേ​ണം. ഐ​എ​സ്ഐ മു​ദ്ര​യു​ള്ള അ​ഞ്ചു​കി​ലോ ഭാ​ര​മു​ള്ള എ​ബി​സി അ​ഗ്നി​ശ​മ​നി ഉ​ണ്ടാ​യി​രി​ക്ക​ണം.
* ബ​സി​ൽ കു​ടി​വെ​ള്ള​വും ഫ​സ്റ്റ് എ​യി​ഡ് ബോ​ക്സും ഉ​ണ്ടാ​യി​രി​ക്ക​ണം.
* ഓ​രോ സ്കൂ​ളി​ലും ഒ​രു ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ​ർ ഉ​ണ്ടാ​യി​രി​ക്കു​ക​യും യാ​ത്രാ​സു​ര​ക്ഷ​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പ്പി​ക്കു​ക​യും വേ​ണം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.