മേഘാലയയിൽ പള്ളിയിലേക്കു ട്രക്കിൽ പോയ 17 പേർ അപകടത്തിൽ മരിച്ചു
മേഘാലയയിൽ പള്ളിയിലേക്കു ട്രക്കിൽ പോയ 17 പേർ അപകടത്തിൽ മരിച്ചു
Sunday, February 26, 2017 11:20 AM IST
ഷി​​​ല്ലോം​​​ഗ്: മേ​​​ഘാ​​​ല​​​യ​​​യി​​​ൽ പ്ര​​​സ്ബി​​​റ്റീ​​​രി​​​യ​​​ൻ സ​​​ഭ​​​യു​​​ടെ സി​​ന​​ഡി​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ട്ര​​​ക്കി​​​ൽ പോ​​​യ 17 പേ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. 62 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ട്ര​​​ക്ക് കോ​​​ൺ​​​ക്രീ​​​റ്റ് തൂ​​​ണി​​​ൽ ഇ​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. വെ​​​സ്റ്റ് ഖാ​​​സി ജി​​​ല്ല​​​യി​​​ലെ നോം​​​ഗ്സ്പം​​​ഗി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

യാ​​​ത്ര​​​ക്കാ​​​രെ കു​​​ത്തി​​​നി​​​റ​​​ച്ച ട്ര​​​ക്കി​​​ന്‍റെ അ​​​മി​​​ത വേ​​​ഗ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നു വെ​​​സ്റ്റ് ഖാ​​​സി പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് സി​​​ൽ​​​വ​​​സ്റ്റ​​​ർ നോം​​​ഗ്ട്‌​​​നെ​​​ർ പ​​​റ​​​ഞ്ഞു. 12 പേ​​​ർ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു മ​​​രി​​​ച്ചു. മ​​രി​​ച്ച​​വ​​രി​​ൽ ഒ​​ന്പ​​തു സ്ത്രീ​​ക​​ളും 13 വ​​യ​​സു​​ള്ള കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. മൂ​​​ന്നു ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. നോം​​​ഗ്‌​​​ലാ​​​ൻ​​​ഗി​​​ലെ പ​​ള്ളി​​യി​​ൽ ന​​​ട​​​ക്കു​​ന്ന പ്രെ​​സ്ബി​​റ്റീ​​​രി​​​യ​​​ൻ സ​​​ഭാ സി​​​ന​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.