യുവനടിക്കു നേരേയുള്ള ആക്രമണം: പരിശോധന നടത്താൻ ഫേസ്ബുക്കിനോടു സുപ്രീംകോടതി
യുവനടിക്കു നേരേയുള്ള ആക്രമണം: പരിശോധന നടത്താൻ ഫേസ്ബുക്കിനോടു സുപ്രീംകോടതി
Monday, February 27, 2017 1:24 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പേ​ജ് സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഫേ​സ്ബു​ക്കി​നു സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഫേ​സ്ബു​ക്ക് പേ​ജ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക സു​നി​ത കൃ​ഷ്ണ​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. അ​തേ​സ​മ​യം, പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ത​മി​ഴ് ഭാ​ഷ​യി​ലു​ള്ള ഫേ​സ്ബു​ക്ക് പേ​ജ് അ​പ്ര​ത്യ​ക്ഷ​മാ​യി.

അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൈ​യി​ലു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ത​മി​ഴ് ഭാ​ഷ​യി​ലു​ള്ള ഒ​രു പ്ര​ത്യേ​ക പേ​ജ് ഫേ​സ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ് സു​നി​ത കൃ​ഷ്ണ​ൻ സു​പ്രീംകോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​നി​ത കൃ​ഷ്ണ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ കേസിൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു മു​ന്പാ​കെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടിയത്. ഇ​തു പ​രി​ഗ​ണി​ച്ച കോ​ട​തി, ഫേ​സ്ബു​ക്കി​നോ​ടു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

േശം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.