ഐഎൻഎസ് വിരാ‌ട് മാർച്ച് ആറിനു പൊളിക്കും
ഐഎൻഎസ് വിരാ‌ട് മാർച്ച് ആറിനു പൊളിക്കും
Monday, February 27, 2017 2:35 PM IST
മും​​​ബൈ: ഇ​​​ന്ത്യ​​​ൻ നാ​​​വി​​​കസേ​​​ന​​​യു​​​ടെ യു​​​ദ്ധക്ക​​​പ്പ​​​ലാ​​​യ ഐ​​​എ​​​ൻ​​​എ​​​സ് വി​​​രാ​​​ട് മാ​​​ർ​​​ച്ച് ആ​​​റി​​​ന് പൊ​​​ളി​​​ക്കു​​​മെ​​​ന്ന് വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ ഗി​​​രീ​​​ഷ് ലു​​​ഥ്റ അ​​​റി​​​യി​​​ച്ചു. 30 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ നാ​​​വി​​​കസേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഐ​​​എ​​​ൻ​​​എ​​​സ് വി​​​രാ​​​ട്. ഇതിനെ മ്യൂസിയ മായി സൂക്ഷിക്കാൻ ആന്ധ്രപ്ര ദേശ് ആഗ്രഹിച്ചെങ്കിലും അനു വാദം ലഭിച്ചില്ല.

1959 മു​​​ത​​​ൽ 27 വ​​​ർ​​​ഷം ബ്രി​​​ട്ടീഷ് റോ​​​യ​​​ൽ നേ​​​വി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. എ​​​ൺ​​​പ​​​തു​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ഐ​​​എ​​​ൻ​​​എ​​​സ് വി​​​രാ​​​ട് ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്. ആറര കോടി ഡോ​​​ള​​​റി​​​നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ വി​​​രാ​​​ടി​​​നെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഏ​​​റ്റ​​​വും അ​​​ധി​​​കം കാ​​​ലം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്ന യു​​​ദ്ധക്ക​​​പ്പ​​​ൽ എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഐ​​​എ​​​ൻ​​​എ​​​സ് വി​​​രാ​​​ടി​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.