രാ​ജ്യ​സ്നേ​ഹ​ത്തെ ചൊ​ല്ലി ട്വി​റ്റ​ർ യു​ദ്ധം
രാ​ജ്യ​സ്നേ​ഹ​ത്തെ ചൊ​ല്ലി ട്വി​റ്റ​ർ യു​ദ്ധം
Tuesday, February 28, 2017 2:42 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ സ്നേ​ഹ​ത്തെയും സൈ​നി​ക​രോ​ടു​ള്ള ബ​ഹു​മാ​ന​ത്തെ​യും ചൊ​ല്ലി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ട്വി​റ്റ​ർ യു​ദ്ധ​ത്തി​ൽ. ഇ​ന്ത്യ​ൻ സൈ​നി​ക​ർ ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ഇ​ട​തു​പ​ക്ഷം ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു ട്വി​റ്റ​റി​ലെ​ത്തി.

ഗാ​ന്ധി​ജി കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ആ​ഘോ​ഷി​ച്ച് ആ​രാ​ണെ​ന്ന ചോ​ദ്യ​വു​മാ​യാ​ണ് മ​ന്ത്രി​ക്കു മ​റു​പ​ടി​യു​മാ​യി സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി ട്വി​റ്റ​റി​ലെ​ത്തി​യ​ത്. ഗാ​ന്ധി കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ ആ​ർ​എ​സ്എ​സു​കാ​ർ മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി ആ​ഘോ​ഷി​ച്ച കാ​ര്യം ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ൽ ആ​ർ​എ​സ്എ​സ് ത​ല​വ​നാ​യി​രു​ന്ന ഗോ​ൾ​വ​ൾ​ക്ക​റി​നോ​ട് ചോ​ദി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു യെ​ച്ചൂ​രി​യു​ടെ ട്വീ​റ്റ്.എ​ബി​വി​പി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ കാ​ർ​ഗി​ൽ ര​ക്ത​സാ​ക്ഷി​യാ​യ ജ​വാ​ന്‍റെ മ​ക​ൾ ഗു​ർ​മെ​ഹ​റി​നെ​തി​രെ​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നേ​യും സീ​താ​റാം യെ​ച്ചൂ​രി ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ക്കു​ന്നു.


നി​യ​മം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ഭ​ര​ണ​ഘ​ട​ന തൊ​ട്ടു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ർ ഗു​ൽ​മേ​ഹ​റി​നെ ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്ക് ഒ​പ്പ​മാ​ണെ​ന്നും യെ​ച്ചൂ​രി വി​മ​ർ​ശി​ച്ചു.
സം​ഘ​പ​രി​വാ​റി​നു ത​ങ്ങ​ളു​ടെ വാ​ദം ന്യാ​യീ​ക​രി​ക്കാ​നു​ള്ള ക​രു​ത്തി​ല്ലാ​ത്ത​തി​നാ​ൽ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് എ​തി​ർ ആ​ശ​യ​ങ്ങ​ളോ​ടു​ള്ള ആ​യു​ധ​ങ്ങ​ളെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.