നന്ദിത ബോസിന്‍റെ സംസ്കാരം ഇന്ന്
നന്ദിത ബോസിന്‍റെ സംസ്കാരം ഇന്ന്
Tuesday, February 28, 2017 2:42 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​ക്യ​രാഷ്ട്ര പാ​ർ​പ്പി​ട സ​മി​തി ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഐ​എ​എ​സി​ന്‍റെ അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​യാ​യ മ​ക​ൾ ന​ന്ദി​ത​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ ആ​ന​ന്ദ​ബോ​സി​ന്‍റെ വ​ട്ടി​യൂ​ർ​ക്കാ​വ് അ​റ​പ്പു​ര ജം​ഗ്ഷ​നി​ലെ വ​സ​തി​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

അ​ന്തി​മ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പി​ന്നീ​ട് നെ​യ്യാ​റ്റി​ൻ​ക​ര വെ​ള്ള​റ​ട​യി​ലു​ള്ള ല​ക്ഷ്മി ആ​ന​ന്ദ​ബോ​സി​ന്‍റെ കു​ടും​ബ​വീ​ട്ടി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ആ​ന​ന്ദ​ബോ​സ്, ഭാ​ര്യ ല​ക്ഷ്മി, ന​ന്ദി​ത​യു​ടെ ഭ​ർ​ത്താ​വും യു​എ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കോ​ണ്‍സ​ലു​മാ​യ വി​ധു പി. ​നാ​യ​ർ, മ​ക​ൻ അ​ദ്വൈ​ത് തു​ട​ങ്ങി​യ​വ​ർ അ​മേ​രി​ക്ക​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കും.


കേ​ന്ദ്ര​ സ​ർ​ക്കാ​രി​നു വേ​ണ്ടി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി സെ​യ്ദ് അ​ക്ബ​റു​ദ്ദീ​ൻ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവർ ന്യൂ​യോ​ർ​ക്കി​ലെ ന​ന്ദി​ത​യു​ടെ വ​സ​തി​യി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാര്‌ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.