പാ​ക്കി​സ്ഥാ​നി​ൽ കാ​ണാ​താ​യ മു​സ്‌​ലിം പു​രോ​ഹി​ത​രെ ക​ണ്ടെ​ത്തി
Saturday, March 18, 2017 11:32 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ കാ​ണാ​താ​യ ര​ണ്ട് ഇ​ന്ത്യ​ൻ മു​സ്‌​ലിം പു​രോ​ഹി​ത​രെ ക​ണ്ടെ​ത്തി. ഇ​രു​വ​രെ​യും സു​ര​ക്ഷി​ത​രാ​യി ക​റാ​ച്ചി​യി​ൽ എ​ത്തി​ച്ച​താ​യും പാ​ക് സ​ർ​ക്കാ​ർ ഇ​ന്ത്യ​യെ അ​റി​യി​ച്ചു. ക​റാ​ച്ചി​യി​ൽ​നി​ന്നു വ​രു​ന്ന തി​ങ്ക​ളാ​ഴ്ച ഇ​വ​ർ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ക്കും. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചു.

പു​രോ​ഹി​ത​രെ ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും പാ​ക് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് സ​ർ​താ​ജ് അ​സീ​സും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും ക​ണ്ടു​കി​ട്ടി​യ​താ​യി പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ച​ത്. ഡ​ൽ​ഹി ഹ​സ്രാ​ത് നി​സാ​മു​ദ്ദീ​ൻ അ​ലി​യ ദ​ർ​ഗ​യി​ലെ മു​ഖ്യ പു​രോ​ഹി​ത​ൻ സ​യ്യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി​യെ​യും (80) അ​ന​ന്ത​ര​വ​ൻ ന​സീം നി​സാ​മി​യെ​യും (60) ആ​ണ് ബു​ധ​നാ​ഴ്ച കാ​ണാ​താ​യ​ത്. പാ​ക്കി​സ്ഥാ​നി​ലെ സൂ​ഫി ദേ​വാ​ല​യം സ​ന്ദ​ർ​ശി​ക്കാ​നും ബ​ന്ധു​ക്ക​ളെ കാ​ണാ​നു​മാ​യി​രു​ന്നു ഇ​രു​വ​രും പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.