ശബരി റെയിൽ കോർപറേഷനുവേണ്ടി നിവേദനം
Saturday, March 18, 2017 11:53 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം നോ​ബി​ൾ മാ​ത്യു റ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് നി​വേ​ദ​നം ന​ൽ​കി.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​യാ​റ്റൂ​ർ, കാ​ല​ടി, ഭ​ര​ണ​ങ്ങാ​നം, എ​രു​മേ​ലി, പ​ന്പ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് റാ​ന്നി, പ​ത്ത​നം​തി​ട്ട, പു​ന​ലൂ​ർ വ​ഴി ശി​വ​ഗി​രി​യി​ലെ​ത്തി​ച്ചേ​രു​ന്ന ശ​ബ​രി റേ​യി​ൽ​വേ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ കൊ​ങ്ക​ണ്‍ മാ​തൃ​ക​യി​ൽ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ​രി റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ൻ രൂ​പീ​ക​രി​ക്ക​ണം എ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.