പാക്കിസ്ഥാനിൽ കാണാതായ മുസ്‌ലിം പുരോഹിതർ ഇന്നു മടങ്ങിയെത്തുമെന്നു സുഷമ
പാക്കിസ്ഥാനിൽ കാണാതായ മുസ്‌ലിം പുരോഹിതർ ഇന്നു മടങ്ങിയെത്തുമെന്നു സുഷമ
Sunday, March 19, 2017 12:04 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മു​സ്‌​ലിം പു​രോ​ഹി​ത​ർ ഇ​ന്നു മ​ട​ങ്ങി​യെ​ത്തു​മെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ഇ​പ്പോ​ൾ ക​റാ​ച്ചി​യി​ലു​ള്ള ഹ​സ്ര​ത് നി​സാ​മു​ദീ​ൻ ദ​ർ​ഗ​യി​ലെ പു​രോ​ഹി​ത​ൻ സ​യി​ദ് ന​സിം അ​ലി നി​സാ​മി​യു​മാ​യി സം​സാ​രി​ച്ചെ​ന്നും ഇ​രു​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ൽ സു​ഷ​മ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ ഹ​സ്ര​ത് നി​സാ​മു​ദീ​ൻ ദ​ർ​ഗ​യി​ലെ മു​ഖ്യ​പു​രോ​ഹി​ത​ൻ സ​യി​ദ് ആ​സി​ഫ് അ​ലി നി​സാ​മി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​ൻ ന​സിം അ​ലി നി​സാ​മി​യെ​യും കാ​ണാ​താ​യ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ പാ​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ പി​ടി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. മു​ത്താ​ഹി​ദ ക്വാ​മി പ്ര​സ്ഥാ​ന​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും അ​ല്ലാ​യെ​ന്നു തെ​ളി​ഞ്ഞ​തി​നാ​ൽ ഇ​വ​രെ വി​ട്ട​യ​ക്കു​മെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.


പു​രോ​ഹി​ത​രെ കാ​ണാ​താ​യെ​ന്ന വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് സു​ഷ​മ, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് സ​ർ​താ​ജ് അ​സീ​സു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ നി​ന്നു വി​ട്ട​യ​ച്ച കാ​ര്യം പാ​ക് അ​ധി​കൃ​ത​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.