ആദിത്യനാഥ് തുടങ്ങി; രണ്ട് അറവുശാലകൾ പൂട്ടിച്ചു
Monday, March 20, 2017 1:03 PM IST
ല​​​ക്നോ: മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ക​​​ശാ​​​പ്പു​​​ശാ​​​ല​​​ക​​​ൾ​​​ക്കു പൂ​​​ട്ടി​​​ട്ട് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. അ​​​ലാ​​​ഹാ​​​ബാ​​​ദി​​​ലെ ര​​​ണ്ട് അ​​​റ​​​വു​​​ശാ​​​ല​​​ക​​​ൾ​​​ക്കാ​​​ണു ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ​​പൂ​​​ട്ടു​​​വീ​​​ണ​​​ത്. ന​​ഗ​​ര​​ത്തി​​ലെ അ​​​ടാ​​​ല, ന​​ഗ​​ര​​പ്രാ​​ന്ത​​ത്തി​​ലെ നൈ​​നി എ​​​ന്നി​​​വി​​​ടി​​ങ്ങ​​​ളി​​​ലെ ക​​​ശാ​​​പ്പു​​​ശാ​​​ല​​​ക​​​ളാ​​ണ് പൂ​​ട്ടി​​ച്ച​​ത്. ഈ ​​അ​​റ​​വു​​ശാ​​ല​​ക​​ൾ അ​​ട​​ച്ചു​​പൂ​​ട്ടാ​​ൻ ഒ​​രു വ​​ർ​​ഷം മു​​ന്പു ദേ​​ശീ​​യ ഹ​​രി​​ത ട്രൈ​​ബ്യൂ​​ണ​​ൽ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്ന​​താ​​ണെ​​ന്നു ജി​​ല്ലാ വെ​​റ്റ​​റി​​ന​​റി ഓ​​ഫീ​​സ​​ർ ധീ​​ര​​ജ് ഗോ​​യ​​ൽ പ​​റ​​ഞ്ഞു.