യുപിയിൽ യോഗിയെ വച്ചതിൽ ആർഎസ്എസ് ഇടപെട്ടിട്ടില്ലെന്നു കേന്ദ്രമന്ത്രി
യുപിയിൽ യോഗിയെ വച്ചതിൽ ആർഎസ്എസ് ഇടപെട്ടിട്ടില്ലെന്നു കേന്ദ്രമന്ത്രി
Monday, March 20, 2017 1:03 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​തി​ൽ ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി എം. ​വെ​ങ്ക​യ്യ നാ​യി​ഡു. യു​പി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ച്ചു​മ​ത​ല വെ​ങ്ക​യ്യ നാ​യി​ഡു​വി​നാ​യി​രു​ന്നു. യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​തി​ലൂ​ടെ ബി​ജെ​പി തീ​വ്ര ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ളി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നആ​രോ​പ​ണ​ത്തെത്തുടർന്നാണ് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.
പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തെ മാ​നി​ച്ച് യു​പി​യി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ച​ഹ​ര്യം അ​വ​സ​രം ന​ൽ​കു​കയാ​ണു വേ​ണ്ട​തെ​ന്നും നാ​യി​ഡു പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്തു വ്യ​ക്ത​മാ​ക്കി. യു​പി​യി​ലെ എം​എ​ൽ​എ​മാ​രും ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോർഡുമാണ് യോ​ഗി ആ​ദി​ത്യനാ​ഥി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ർ​എ​സ്എ​സ് യോ​ഗി ആ​ദി​ത്യനാ​ഥി​ന്‍റേ​തെ​ന്ന​ല്ല ആ​രു​ടെ​യും പേ​രു​ക​ൾ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ത​ന്‍റെ പ്ര​വൃത്തി​ക​ൾ കൊ​ണ്ടു ആ​ദി​ത്യ​നാ​ഥ് വി​മ​ർ​ശ​ക​രു​ടെ വാ​യ​ടി​പ്പി​ക്കു​മെ​ന്നു വെ​ങ്ക​യ്യ നാ​യി​ഡു അവകാശപ്പെട്ടു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ശേ​ഷം ജാ​തി, മ​ത അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ഷ്‌ട്രീ​യ​ത്തെ ജ​ന​ങ്ങ​ൾ വെ​റു​ത്തു ക​ഴി​ഞ്ഞെ​ന്നു മ​ന​സി​ലാ​യി. ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ വി​ക​ന​ത്തി​നു വേ​ണ്ടി​യാ​ണ് വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കു​ന്ന​തെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.