ജിഎസ്ടി: നാല് ബില്ലുകൾ കാബിനറ്റ് അംഗീകരിച്ചു
ജിഎസ്ടി: നാല് ബില്ലുകൾ കാബിനറ്റ് അംഗീകരിച്ചു
Monday, March 20, 2017 1:13 PM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള നാ​ല് ബി​ല്ലു​ക​ൾ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. കേ​ന്ദ്ര ജി​എ​സ്ടി ബില്‌, സം​സ്ഥാ​നാ​ന്ത​ര വ്യാ​പാ​ര​ത്തി​നു​ള്ള സം​യോ​ജി​ത ജി​എ​സ്ടി ബി​ൽ, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ ജി​എ​സ്ടി ബി​ൽ, ന​ഷ്‌​ട​പ​രി​ഹാ​ര ബി​ൽ എ​ന്നി​വ​യ്ക്കാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. രാ​ജ്യ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ ബില്ലുകൾ ധന ബില്ലുകളായി പാ​ർ​ല​മെ​ന്‍റി​ന്‍റെ ന​ട​പ്പു​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ഒരുപക്ഷേ ഈ ആഴ്ച തന്നെ ബില്ലുകൾ അവത രിപ്പി ച്ചേക്കും. ധനബിൽ രാജ്യസഭ ചർച്ചചെയ്താൽ മാത്രം മതി. ലോക്സഭയിലേ പാ സാ ക്ക േണ്ട തുള്ളു. ച​ര​ക്കുസേ​വ​ന നി​കു​തി ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കാ​നാ​ണു സ​ർ​ക്കാ​ർ ശ്ര​മം.


ജി​എ​സ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ക​ര​ടു ബി​ല്ലു​ക​ളും ന​ഷ്ട​പ​രി​ഹാ​ര ബി​ല്ലും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗം അം​ഗീ​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​നാ​ന്ത​ര ജി​എ​സ്ടി, കേ​ന്ദ്ര ജി​എ​സ്ടി എ​ന്നി​വ​യു​ടെ ക​ര​ടു ബി​ല്ലു​ക​ൾ നേ​ര​ത്തെ അം​ഗീ​ക​രി​ച്ച​വ​യാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ൾ, പ​ണം ഒ​ടു​ക്ക​ൽ, തി​രി​ച്ച​ട​വ്, വി​ല നി​ര​ക്ക് തു​ട​ങ്ങി​യ​വ​യ്ക്കും കൗ​ണ്‍സി​ൽ നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി. ഈ ​മാ​സം 31നു ​ന​ട​ക്കു​ന്ന അ​ടു​ത്ത യോ​ഗ​ത്തി​ൽ വി​വി​ധ നി​കു​തി സ്ലാ​ബു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​ന​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.